ചൈനയിലെ രണ്ട് പ്രവിശ്യകളിൽ ചുഴലിക്കാറ്റ്; ഏഴ് മരണം, നിരവധി പേർക്ക് പരിക്ക്
text_fieldsബീജിങ്: ചൈനയിലെ രണ്ട് പ്രവിശ്യകളിലുണ്ടായ ചുഴലിക്കാറ്റിൽ ഏഴ് പേർ മരിച്ചു. 218 പേർക്ക് പരിക്കേറ്റു. വുഹാനിലും ജിയാങ്ഷുവിലുമാണ് ചുഴലിക്കാറ്റുണ്ടായതെന്ന് ചൈനീസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹുബെ പ്രവിശ്യയിലെ നഗരമായ വുഹാനിലുണ്ടായ ചുഴലിക്കാറ്റിൽ ആറ് പേരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.40ഓടെയായിരുന്നു ചുഴലിക്കാറ്റുണ്ടായത്. 27 വീടുകൾ പൂർണമായും 130 എണ്ണം ഭാഗികമായും തകർന്നു. കെട്ടിട നിർമാണത്തിനുപയോഗിച്ച ക്രെയിനും 8000 സ്വകയർ മീറ്റർ വലിപ്പമുള്ള താൽക്കാലിക ഷെഡും ചുഴലിക്കാറ്റിൽ നിലംപൊത്തി.
ജിങ്ഷു പ്രവശ്യയിലെ ഷെഗ്സ് നഗരത്തിലാണ് മറ്റൊരു ചുഴലിക്കാറ്റുണ്ടായത്. ഇവിടെ ഒരാൾ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ നിരവധി ഫാക്ടിറകൾ തകർന്നു. ഇലക്ട്രിസിറ്റി ലൈനുകൾ തകരാറിലായതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.