റഷ്യൻ ടി.വി ചാനലിൽ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീക്ക് 15 വർഷം തടവുശിക്ഷ ലഭിക്കാൻ സാധ്യത
text_fieldsമോസ്കോ: റഷ്യൻ ടി.വി ചാനലിൽ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീക്ക് 15 വർഷം തടവുശിക്ഷ ലഭിക്കാൻ സാധ്യത. റഷ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ചാനൽ വണ്ണിൽ പ്രതിഷേധിച്ച യുവതിക്കാണ് തടവുശിക്ഷ ലഭിക്കാൻ സാധ്യതയുള്ളത്. പ്രതിഷേധത്തിന് പിന്നാലെ മരീന ഒവാസായിനികോവ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിന് പിന്നാലെ ഇവരുടെ പ്രതികരണം ന്യൂയോർക്ക് ടൈംസിലൂടെ പുറത്ത് വന്നിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ 14 മണിക്കൂർ തന്നെ ചോദ്യം ചെയ്തുവെന്ന് മരീന വെളിപ്പെടുത്തി. കുടുംബാംഗങ്ങളുമായോ, അഭിഭാഷകരുമായോ ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും അവർ പറഞ്ഞു.
അത് എന്റെ യുദ്ധത്തിനെതിരായ എന്റെ നിലപാടാണ്. റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയതിനോട് യോജിക്കാനാവില്ല. ഭീകരമായിരുന്നു റഷ്യയുടെ യുക്രെയ്ൻ അധിനിവേശം. തനിക്ക് നൽകിയ പിന്തുണക്ക് സുഹൃത്തുകളോടും സഹപ്രവർത്തകരോടും നന്ദി രേഖപ്പെടുത്തുകയാണ്.
ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളാണ്. രണ്ട് ദിവസമായി ഉറങ്ങിയിട്ട്. 14 മണിക്കൂറാണ് തന്നെ ചോദ്യം ചെയ്തതെന്നും അവർ പറഞ്ഞു. ഇനി തനിക്ക് വിശ്രമം ആവശ്യമാണെന്ന് മരീന കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.