Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​...

ട്രംപ്​ കുറ്റവിമുക്​തൻ; ഇംപീച്ച്​മെന്‍റ്​ പ്രമേയം സെനറ്റിൽ പാസായില്ല

text_fields
bookmark_border
donald trump
cancel

വാഷിങ്​ടൺ: കാപ്പിറ്റൽ കലാപ കേസിൽ ഡോണൾഡ്​ ട്രംപ്​ കുറ്റവിമുക്​തൻ. ​ട്രംപിന്​ ഇംപീച്ച്​ ചെയ്യാനുള്ള പ്രമേയം സെനറ്റിൽ പാസായില്ല. 57 പേർ പ്രമേയത്തെ അനുകൂലിച്ചെങ്കിലും മൂന്നിൽ രണ്ട്​ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പാസാക്കാനായില്ല. ഏഴ്​ റിപബ്ലിക്കൻ പാർട്ടി അംഗങ്ങളും ട്രംപിന്​ എതിരായ പ്രമേയത്തെ അനുകൂലിച്ചു.

2019 ഡിസംബറിലും ഈ വർഷം ജനുവരിയിലും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച്​ ചെയ്​തിരുന്നു. ജനുവരി ആറിന്​ കാപ്പിറ്റൽ ​ബിൽഡിങ്ങിന്​ നേരെയുണ്ടായ ആക്രമണത്തിൽ ട്രംപിന്​ പങ്കുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന്​ ട്രംപിനെ ഇംപീച്ച്​ ചെയ്യാനുള്ള നടപടികൾക്ക്​ തുടക്കം കുറിക്കുകയായിരുന്നു.

100 അംഗ സെനറ്റിൽ ഇംപീച്ച്​മെന്‍റ്​ പാസാകാൻ 67 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. ഇത്​ ലഭിക്കാതായതോടെയായിരുന്നു പ്രമേയം പരാജയപ്പെട്ടത്​. പക്ഷേ ഏഴ്​ റിപബ്ലിക്കൻ അംഗങ്ങൾ എതിർത്ത്​ വോട്ട്​ ചെയ്​തത്​ ട്രംപിന്​ തിരിച്ചടിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:impeachmentDonald Trump
News Summary - Trump acquitted for second time following historic Senate impeachment trial
Next Story