നിയന്ത്രണങ്ങളോടെ തിരികെ വരാം; എച്ച് 1 ബി വിസാ നിരോധനത്തിൽ ഇളവുമായി ട്രംപ്
text_fields
വാഷിങ്ടൺ: െഎ.ടി മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെയടക്കം ബാധിക്കാവുന്ന വിസാ നിരോധനത്തില്‍ ഇളവുകളുമായി ട്രംപ് ഭരണകൂടം. എച്ച് 1 ബി, എൽ 1 വിസ കൈയിലുള്ളവര്‍ക്ക് നിയന്ത്രണങ്ങളോടെ തിരികെ വരാമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിരിക്കുകയാണ്.
വിസകളുടെ കാര്യത്തില്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ നടന്നുവരുന്ന കേസില്‍ വന്‍കിട കമ്പനികളും പങ്കുചേര്‍ന്ന പശ്ചാത്തലത്തിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, എച്ച് 1ബി വിസയുള്ളവര്‍ക്ക് നിബന്ധനകളോടെ തിരികെ വരാമെന്നാണ് അറിയിച്ചിരിക്കുന്നത്.
പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമാണ് തിരിച്ചുവരാൻ അനുമതി. വിസയുള്ളവര്‍ക്ക് കുടുംബസമേതം മടങ്ങിവരാന്‍ കഴിയുമെന്നും യുഎസ് ഡിപ്പാര്‍ട്ട്മെൻറ് ഓഫ് സ്റ്റേറ്റ് അഡ്വൈസറി അറിയിച്ചു.
കോവിഡ് 19 പടര്‍ന്നു പിടിച്ചതോടെ അമേരിക്കയില്‍ തൊഴില്‍രഹിതരുടെ എണ്ണത്തിൽ ഗണ്യമായ വര്‍ധനയുണ്ടായതോടെയാണ് ട്രംപ് പുതിയ നീക്കവുമായി എത്തിയത്. തൊഴിൽരഹിതർ കൂട്ടമായി ഭരണകൂടത്തിനെതിരെ തിരിഞ്ഞതും പ്രസിഡൻറ് തെരഞ്ഞെടുപ്പ് കാത്ത് കഴിയുന്ന ട്രംപിന് തലവേദനയാവുകയായിരുന്നു. എന്നാൽ, ട്രംപിെൻറ നടപടിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുകയായിരുന്നു. വലിയ കമ്പനികൾ അടക്കം രംഗത്തെത്തുകയും ചെയ്തതോടെയാണ് ഇളവു വരുത്താൻ നിർബന്ധിതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.