സൂസി വിൽസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്; ഈ പദവിയിലെത്തുന്ന ആദ്യവനിത
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച സൂസി വിൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി. പ്രസിഡന്റിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുക, വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരുടെ മൊത്തത്തിലുള്ള ഘടന കൈകാര്യം ചെയ്യുക, രൂപകല്‍പ്പന ചെയ്യുക എന്നിവയാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ പ്രധാന ജോലി.
സൂസി മിടുക്കിയും നൂതന ആശയമുള്ളവളും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വമുള്ളയാളുമാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.
രണ്ട് പ്രധാന തെരഞ്ഞെടുപ്പുകളിൽ തന്നെ വിജയത്തിലേക്ക് നയിച്ച വ്യക്തിയാണ്. സൂസി രാജ്യത്തിന് അഭിമാനമാകും. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ അക്ഷീണം ജോലിചെയ്യാൻ സൂസിക്ക് കഴിയും. യു.എസ് ചരിത്രത്തിലാദ്യമായി ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത എന്ന നിലയിൽ സൂസിക്ക് നൽകുന്ന വലിയ ബഹുമതിയാണ് ഈ നിയമനമെന്നും ട്രംപ് പറഞ്ഞു.
പ്രചാരണ രംഗത്തെ മികവ് കണക്കിലെടുത്താണ് രണ്ടാമതൊന്ന് ആലോചിക്കാതെ സൂസിയെ തെരഞ്ഞെടുക്കാൻ ട്രംപ് ടീം തയാറായത്. ഭരണനിർവഹണ രംഗത്ത് പ്രവർത്തന പരിചയമില്ലെങ്കിലും ട്രംപിന്റെ വിശ്വസ്തയായി പ്രവർത്തിക്കാൻ അവർക്ക് കഴിയും. 2016ലും 2020ലും ട്രംപിന്റെ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് സൂസി പ്രവർത്തിച്ചിരുന്നു. 2018ൽ ഫ്ലോറിഡ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട റിക് സ്േകാട്ടിന്റെ പ്രചാരണത്തിനും അവർ ചുക്കാൻ പിടിക്കുകയുണ്ടായി. എൻ.എഫ്.എൽ ബ്രോഡ്കാസ്റ്റർ പാറ്റ് സമ്മറാളിന്റെ മകളാണ് സൂസി. 1980ലാണ് രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.