ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റ് ഹാക്ക് ചെയ്തു
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വെബ്സൈറ്റ് ഹാക്ക് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വെബ്സെറ്റാണ് ഹാക്ക് ചെയ്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
30 മിനിട്ടോളം വെബ്സൈറ്റ് ഹാക്കിങ്ങിന് വിധേയമായെന്നാണ് റിപ്പോർട്ട്. യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുകളുണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിെൻറ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയാണ് യു.എസിലെ അന്വേഷണ ഏജൻസികൾ പുലർത്തുന്നത് അതിനിടെയാണ് ട്രംപിെൻറ തന്നെ വെബ്സൈറ്റിൽ ഹാക്കിങ്ങുണ്ടാവുന്നത്.
വെബ്സൈറ്റ് ഹാക്ക് ചെയ്ത് ക്രിപ്റ്റോ കറൻസിയുടെ പരസ്യം ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ട്രംപിേൻറയും ബന്ധുക്കളുടെയും രഹസ്യ സംഭാഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന് ഇവർ അവകാശപ്പെട്ടു.
വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം ട്രംപിെൻറ വക്താവും സ്ഥിരീകരിച്ചു. പൊലീസുമായി ബന്ധപ്പെട്ട് ഹാക്കിങ്ങിെൻറ ഉറവിടം കണ്ടെത്തും. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്ടമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ ഹാക്കിങ് സംബന്ധിച്ച് ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.