സുക്കർബർഗ് ക്ഷമാപണം നടത്തി; ഡെമോക്രാറ്റുകളെ പിന്തുണക്കില്ലെന്ന് ഉറപ്പും തന്നു -ട്രംപ്
text_fieldsന്യൂയോർക്ക്: ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് തന്നെ വിളിച്ച് ക്ഷമാപണം നടത്തിയതായി മുൻ യു.എസ് പ്രസിഡന്‍റും നിലവിലെ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. തന്റെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം സെൻസർ ചെയ്തതിന് ഫോണിൽ വിളിച്ച് ക്ഷമാപണം നടത്തുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെയും പിന്തുണക്കില്ലെന്ന് ഉറപ്പു നൽകുകയും ചെയ്തുവെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തി.
അടുത്തിടെ നടന്ന ഒരു പരിപാടിക്ക് ശേഷം ഒന്നിലധികം തവണ വിളിച്ചിരുന്നു. സുക്കർബർഗ് തന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ‘അത് ശരിക്കും അത്ഭുതകരമായിരുന്നു, വളരെ ധീരമായിരുന്നു’ എന്ന് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.
‘ഒരു ഡെമോക്രാറ്റിനെ പിന്തുണക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കാരണം അദ്ദേഹത്തിന് അത് കഴിയില്ല. അന്ന് ഞാൻ ചെയ്തതിനെയെല്ലാം അദ്ദേഹം ബഹുമാനിക്കുന്നു’ -ട്രംപ് പറഞ്ഞു.
ഫെയ്‌സ്ബുക്കിലെ മാറ്റങ്ങളെക്കുറിച്ചും ട്രംപ് അഭിപ്രായം പങ്കുവെച്ചു. ‘അവർ കുറച്ച് പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് കരുതുന്നു. അഞ്ച് വർഷം മുമ്പ് ചെയ്തത് അദ്ദേഹം നിർത്തി. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ 500 ദശലക്ഷം ഡോളർ ചെലവഴിച്ചത്. ഇനിയൊരിക്കലം അദ്ദേഹം അത് ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.