Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാക്​സിൻ ഈ വർഷം തന്നെ...

വാക്​സിൻ ഈ വർഷം തന്നെ പുറത്തിറക്കും; സി.ഡി.സി ചീഫിനെ തിരുത്തി ട്രംപ്​

text_fields
bookmark_border
വാക്​സിൻ ഈ വർഷം തന്നെ പുറത്തിറക്കും; സി.ഡി.സി ചീഫിനെ തിരുത്തി ട്രംപ്​
cancel

വാഷിങ്​ടൺ: ഫലപ്രദമായ കോവിഡ്​ പ്രതിരോധ വാക്​സിൽ ഈ വർഷം തന്നെ പുറത്തിറക്കുമെന്ന്​ ​യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. കോവിഡ്​ വാക്​സിൻ പരീക്ഷണം പൂർത്തിയാകാൻ 2021 രണ്ടാം പാദം വരെ കാത്തിരിക്കണമെന്ന സെ​​േൻറഴ്​സ്​ ഫോർ ഡിസീസ്​ കൺട്രോൾ ആൻറ്​ പ്രിവെൻഷൻ ഡയറക്​ടർ റോബർട്ട്​ റെഡ്​ഫീൽഡി​െൻറ വാദം തള്ളിയ ട്രംപ്,​ തെറ്റായ വിവരമാണതെന്നും അദ്ദേഹത്തിന്​ തെറ്റു പറ്റിയതാകാമെന്നും പറഞ്ഞു.

യു.എസ്​ കോവിഡ്​ വാക്​സിൻ പരീക്ഷണത്തി​ൻെറ അവസാനഘട്ടത്തിലാണ്​. ഒക്​ടോബറിന്​ വാക്​സിൽ കുത്തിവെപ്പ്​ നടത്താം- ട്രംപ്​ വ്യക്തമാക്കി.

2021 ​െൻറ രണ്ടാംപാദത്തോടെയോ മൂന്നാം പാദത്തോടെയോ മാത്രമേ പ്രതിരോധ വാക്​സിൻ പുറത്തിറക്കാൻ കഴിയൂയെന്ന്​ റോബർട്ട്​ റെഡ്​ഫീൽഡ്​ പ്രസ്​താവനയിൽ പറഞ്ഞിരുന്നു. ആദ്യം വാക്​സിൻ പുറത്തിറക്കുക എന്നല്ല, സുരക്ഷിതവും ഫലപ്രദവുമായ വാക്​സിൻ പൊതുജനങ്ങൾക്ക്​ ലഭ്യമാക്കുക എന്നതാണ്​ ലക്ഷ്യമിടുന്നതെന്നും സി.ഡി.സി മേധാവി വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ, കോവിഡ്​ അതിവ്യാപനം തടയാൻ ​ കഴിഞ്ഞില്ലെന്നും വാക്​സിൻ പരീക്ഷണത്തിൽ മുന്നേറാനായില്ലെന്നുമുള്ള ആരോപണങ്ങൾ ട്രംപ്​ ഭരണകൂടത്തിന് നേരെ ഉയരുന്നുണ്ട്​.

ഫലപ്രദമായ വാക്​സിൻ കണ്ടെത്താൻ ശാസ്​ത്രജ്ഞർക്കാകുമെന്ന്​ പ്രതീക്ഷയു​ണ്ടെന്നും എന്നാൽ ട്രംപിൽ തീരെ വിശ്വാസമില്ലെന്ന്​ എതിർസ്ഥാനാർഥി ജോ ബൈഡൻ നേരത്തെ പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineCDC ChiefRobert RedfieldDonald Trump
Next Story