പെൻസൽേവനിയ കോടതിയിലും ട്രംപിന് തോൽവി; വോട്ടിങ് രീതിയിലെ പിഴവ് ആരോപിച്ചാണ് കേസ്
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പുഫലം ചോദ്യം ചെയ്ത ട്രംപ് അനുകൂലികളുടെ നിയമനീക്കം പെൻസൽവേനിയ സംസ്ഥാനത്തും പരാജയപ്പെട്ടു. അടിസ്ഥാനമില്ലാത്ത വാദഗതികളും ഊഹങ്ങളുമാണ് ട്രംപ് പക്ഷം നിരത്തുന്നതെന്ന് ഫെഡറൽ ജഡ്ജി ഉത്തരവിൽ പറഞ്ഞു. ഹരജി തള്ളുകയും ചെയ്തു.
ജോ ബൈഡെൻറ നേതൃത്വത്തിൽ ഡെമോക്രാറ്റുകൾ നേടിയ വിജയം തടയാൻ വിവിധ കോടതികളിൽ കേസുമായി മുന്നോട്ടുപോവുകയാണ് ട്രംപ് പക്ഷം. പക്ഷേ, ഇതെല്ലാം തുടർച്ചയായി പരാജയപ്പെടുകയാണ്. കേസ് പരിഗണിച്ച ജഡ്ജി മാത്യു ബ്രാൻ, തനിക്ക് മോശം സ്വഭാവമുള്ള ഫോൺ കാളുകൾ വരുന്നതായി ഏതാനും ദിവസം മുമ്പ് പറഞ്ഞിരുന്നു. വോട്ടിങ് രീതിയിൽ പിഴവ് ആരോപിച്ചാണ് പെൻസൽവേനിയയിൽ ട്രംപ് അനുകൂലികൾ കേസ് കൊടുത്തത്.
ഏഴു ദശലക്ഷം പേരുടെ വോട്ടവകാശം റദ്ദാക്കാനാണ് 'ട്രംപ് കാമ്പയിൻ' ശ്രമമെന്ന് ജഡ്ജി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.