രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് ട്രംപ് കമല ഹാരിസിൻെറ പ്രചാരണത്തിന് പണം നൽകി
text_fieldsവാഷിങ്ടൺ: രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കമല ഹാരിസിൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 6,000 ഡോളർ സംഭാവന ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. കമല കാലിഫോർണിയ അറ്റോർണി ജനറലായിരിക്കെ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഫണ്ട് നൽകിയെന്നാണ് കാമ്പയിൻ ഫിനാൻസ് റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കമല ഹാരിസിെൻറ പ്രചാരണ ഫണ്ടിലേക്ക് 2011 സെപ്തംബറിൽ ട്രംപ് 5,000 ഡോളറും 2013 ഫെബ്രുവരിയിൽ 1,000 ഡോളറും നൽകി. മകൾ ഇവാങ്ക ട്രംപ് 2014 ൽ ഹാരിസിൻെറ പ്രചാരണത്തിന് 2,000 ഡോളർ നൽകിയതായും രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ 2015ൽ ട്രംപ് പ്രസിഡൻറിനായുള്ള പ്രചാരണം ആരംഭിച്ചതോടെ, കമല ഹാരിസ് തനിക്ക് നൽകിയ സംഭാവനകൾ ചാരിറ്റിക്ക് നൽകിയതായി വ്യക്തമാക്കിയിരുന്നു.
ഡെമോക്രാറ്റായ കമല ഹാരിസ് യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 2011 മുതൽ 2016 വരെ കാലിഫോർണിയയിലെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചിരുന്നു.
2016 ലെ സെനറ്റ് മൽസരത്തിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ തന്നെ എതിരാളിയായ ലോറെറ്റ സാഞ്ചസ്, ട്രംപിൽ നിന്നും സംഭാവനകൾ സ്വീകരിച്ചതിന് വിമർശനമുയർത്തിയിരുന്നു. ഭാവി പ്രസിഡൻറ് ലാഭത്തിനായി നടത്തുന്ന റിയൽ എസ്റ്റേറ്റ് സ്കൂളായ ട്രംപ് സർവകലാശാലയെക്കുറിച്ച് ഹാരിസിൻെറ ഓഫീസ് അന്വേഷണം നടത്തിയെന്നും എന്നാൽ സ്കൂളിനെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്നും ലോറെറ്റ ചൂണ്ടിക്കാട്ടിയിരിരുന്നു. എന്നാൽ അറ്റോണി ജനറലായിരിക്കെ കമല ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന മറ്റ് കോളജുകളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നതായി ചൂണ്ടിക്കാട്ടി സെനറ്റ് കാമ്പയിൻ ആരോപണങ്ങളെ പ്രതിരോധിച്ചു.
ചൊവ്വാഴ്ച, ഡെമോക്രാറ്റിക് നോമിനി ജോ ബൈഡൻ കമല ഹാരിസിനെ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായി തെരഞ്ഞെടുത്തതോടെ ട്രംപിെൻറ സംഭാവനകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉയർന്നിരുന്നു.ഹാരിസിന് സംഭാവന നൽകിയ സമയത്ത്, ട്രംപ് സർവകലാശാല അടച്ചിരുന്നു. സെമിനാറുകൾക്കും മെൻറുർഷിപ്പുകൾക്കുമായി ആയിരക്കണക്കിന് ഡോളർ തട്ടുന്നതിന് ട്രംപ് സർവകലാശാല വ്യാജമായി വി എത്തിച്ചതിൽ കേസ് ഫയൽ ചെയ്യപ്പെട്ടിരുന്നു. ട്രംപ് സർവകലാശാലയെക്കുറിച്ചും അന്വേഷിച്ചതായി 2016 ൽ ഹാരിസിൻെറ ഓഫീസ് അറിയിച്ചിരുന്നു. എന്നാൽ മറ്റ് നടപടികളെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് ന്യൂയോർക്കിലെ ഒരു ബിസിനസുകാരനെന്ന നിലയിൽ, ട്രംപ് ഡെമോക്രാറ്റുകൾക്കും സംഭാവനകൾ നൽകിയിരുന്നു. ഹിലാരി ക്ലിൻറനും ബൈഡനും സംഭാവന നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2001ൽ ബൈഡൻെറ പ്രചാരണത്തിന് 1,000 ഡോളർ നൽകിയിട്ടുണ്ട്.
2010ന് ശേഷം ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് മാത്രമാണ് സംഭാവന നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.