സെനറ്റിൽ ട്രംപിെൻറ ഇംപീച്ച്മെൻറ് വിചാരണ തുടങ്ങി
text_fieldsവാഷിങ്ടൺ: യു.എസ് മുൻപ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെൻറ് പ്രമേയത്തിൽ സെനറ്റിൽ വോട്ടെടുപ്പ് തുടങ്ങി. അറ്റോണിമാരായ ബ്രൂസ് എൽ. കാസ്റ്റർ ജൂനിയർ, ഡേവിഡ് ഷോയൻ എന്നിവരാണ് ട്രംപിനെ പ്രതിനിധീകരിച്ച് സെനറ്റിലെത്തിയത്.
അധികാരമൊഴിഞ്ഞതിനാൽ ട്രംപിനെ ഇംപീച്ച്മെൻറ് ചെയ്യാൻ നിയമസാധുതയില്ലെന്നാണ് അറ്റോണിമാരുടെ വാദം. അതിനാൽ ഇംപീച്ച്മെൻറ് ട്രംപിെൻറ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നും അവർ വാദിക്കുന്നു. ജനുവരി ആറിന് കാപിറ്റൽ ഹിൽ മന്ദിരത്തിനു നേരെ ആക്രമണം നടത്താൻ അനുയായികളെ പ്രേരിപ്പിച്ചതിനാണ് ജനപ്രതിനിധി സഭ ട്രംപിെനതിരെ ഇംപീച്ച്മെൻറ് പ്രമേയം കൊണ്ടുവന്നത്. ഡെമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ പ്രമേയം പാസാക്കുകയും ചെയ്തു. 10 റിപ്പബ്ലിക്കൻ അംഗങ്ങൾ ട്രംപിന് എതിരായാണ് അന്ന് വോട്ട് ചെയ്തത്.
ജനുവരി 25നാണ് ഇംപീച്ച്മെൻറ് സെനറ്റിെൻറ പരിഗണനയിൽവന്നത്. ഫെബ്രുവരി ഒമ്പതിന് നടപടിക്രമങ്ങൾ തുടങ്ങാനായിരുന്നു റിപ്പബ്ലിക്കൻ അംഗങ്ങളുടെ തീരുമാനം.
ഇംപീച്ച്മെൻറ് പാസാക്കാൻ സെനറ്റിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. നിലവിൽ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് തുല്യപ്രാതിനിധ്യമാണ്. 17 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഇംപീച്ച്മെൻറ് നടപ്പാകൂ. അത് സംഭവിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.