ട്രംപിനെതിരായ ഇംപീച്ച്മെൻറ്: പ്രതിനിധിസഭ വോട്ടെടുപ്പ് ഇന്ന്
text_fieldsവാഷിങ്ടൺ: സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെൻറ് നടപടിയുടെ ഭാഗമായി യു.എസ് പ്രതിനിധിസഭയിലെ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും.
കാപിറ്റൽ ഹിൽ കലാപവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ മുൻനിർത്തിയാണ് ഇംപീച്ച്മെൻറ് നടപടി. െഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയിൽ ഇംപീച്ച്മെൻറ് പ്രമേയം പാസായേക്കും. ഇംപീച്ച്മെൻറ് നീക്കം 'അസംബന്ധ'മെന്ന് ട്രംപ് പ്രതികരിച്ചു.
അതേസമയം, ഉപരിസഭയായ സെനറ്റിൽ നിലവിൽ ഒരു വോട്ടിെൻറ നേരിയ ഭൂരിപക്ഷം റിപ്പബ്ലിക്കുകൾക്കായതിനാൽ ഇംപീച്ച്മെൻറ് പാസാകില്ല. നിയുക്ത പ്രസിഡൻറ് ബൈഡൻ ചുമതലയേൽക്കുന്ന ജനുവരി 20നുമുമ്പ് സെനറ്റ് വോട്ടെടുപ്പ് നടന്നേക്കില്ലെന്ന് റിപ്പബ്ലിക്കൻ സഭ നേതാവ് മിച്ച് മക്കെന്നൽ പറഞ്ഞു. അതിനിടെ, െഡമോക്രാറ്റ് അംഗം ഇൽഹാൻ ഉമർ ഇംപീച്ച്മെൻറ് നടപടിക്കായി ട്രംപിനെതിരെ രണ്ടു കുറ്റങ്ങൾകൂടി അവതരിപ്പിച്ചു.
ജോർജിയ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചു, രാജ്യത്തിനെതിരെ അട്ടിമറിശ്രമം നടത്തി എന്നിവയാണത്. ഇംപീച്ച്മെൻറ് നടപടി തള്ളിക്കളയണമെന്ന് റിപ്പബ്ലിക്കൻ അംഗം സ്റ്റീവ് ഡൈനസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.