ട്രംപിന് കുരുക്കായി 13 മിനിറ്റ് കാപിറ്റോൾ വിഡിയോ; ഇംപീച്ച്മെൻറ് വിചാരണക്ക് അനുമതി അതിവേഗം
text_fields
വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെൻറ് നീക്കം കഴിഞ്ഞ ദിവസം അതിവേഗം വിജയം കണ്ടത് 13 മിനിറ്റ് ദൈർഘ്യമുള്ള കാപിറ്റോൾ ആക്രമണ വിഡിയോ സെനറ്റിലെത്തിയതോടെ. ഇംപീച്ച്മെൻറ് വിഷയമവതരിപ്പിച്ച് ഡെമോക്രാറ്റുകൾ ആദ്യം സഭക്കു മുമ്പാകെ വെച്ചത് ട്രംപിെൻറ പ്രസംഗവും അതിനുടൻ കാപിറ്റോളിൽ ഇരച്ചുകയറി തെമ്മാടിക്കൂട്ടം അടിച്ചുതകർക്കുന്നതുമുൾപെട്ട വിഡിയോ. പാർട്ടി ഭേദമില്ലാതെ സെനറ്റ് അംഗങ്ങൾ നടുക്കത്തോടെ വിഡിയോ കണ്ടുനിൽക്കുേമ്പാൾ തന്നെ വിചാരണക്ക് അനുമതി ഉറപ്പായിരുന്നു.
പൂർണമായി ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന വിഡിയോ അവതരിപ്പിച്ച സെനറ്റ് പ്രോസിക്യൂഷൻ ഇനിയൊരു പഴുതും നൽകാതെ ട്രംപിനെ കുരുക്കാൻ തന്നെയായിരുന്നു ലക്ഷ്യമിട്ടത്. സെനറ്റ് ജ്യൂറി മാത്രമല്ല, വീടുകളിൽ തത്സമയം ദൃശ്യം കണ്ടുനിന്ന അമേരിക്കക്കാരുടെ മനസ്സിലും ഇത് വെറുപ്പായി പടർന്നുകാണനം.
ജനുവരി ആറിന് തന്നെ അനുഗ്രഹിച്ച് ആർത്തുരസിച്ചുനിൽക്കുന്ന ആൾക്കൂട്ടത്തിനു മുന്നിൽ ട്രംപിെൻറ വാക്കുകളോടെയാണ് വിഡിയോക്ക് തുടക്കം. ''നാം കാപിറ്റോളിലേക്ക് നീങ്ങുകയാണ്'' എന്ന് ട്രംപ് പറയുേമ്പാഴേക്ക് ഒരു പറ്റം അനുയായികൾ കാപിറ്റോൾ കെട്ടിടത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ''യു.എസ്.എ, യു.എസ്.എ, യു.എസ്.എ'' എന്നു മാത്രമാണ് മുഴങ്ങുന്ന ശബ്ദം. ചിലർ 'അമേരിക്ക ഇനിയും ഉയരങ്ങൾ പിടിക്കട്ടെ' എന്നു മുദ്രിതമായ തൊപ്പികളണിഞ്ഞിട്ടുണ്ട്. ചിലർ സൈനിക വേഷത്തിലും. പാറാവുനിൽക്കുന്ന പൊലീസുകാർ ഇവരെ ചെറുക്കാൻ വൃഥാ ശ്രമം തുടരുന്നു. പൊലീസുമായി ഏറ്റുമുട്ടുന്ന ചില തെമ്മാടികൾ ''പന്നികൾ'', ''രാജ്യദ്രോഹികൾ'' എന്നിങ്ങനെ പൊലീസിനെ തെറി പറയുന്നുണ്ട്.
കാപിറ്റോളിനകത്ത് ജോ ബൈഡെൻറ തെരഞ്ഞെടുപ്പ് വിജയത്തിന് അംഗീകാരം നൽകാനായി സാമാജികർ സമ്മേളിച്ച സമയത്ത് പുറത്തെ കാഴ്ചകൾ ഭീതിദമാണ്. ചിലർ പതാക വഹിക്കുന്നു, മറ്റു ചിലർ ആയുധങ്ങളും. ഒരാൾ കൃത്രിമ തൂക്കുകയറിൽ സ്വന്തം തലവെച്ച് പരിഹാസ രൂപേണ നിൽപുണ്ട്.
സെനറ്റിൽനിന്ന് വൈസ് പ്രസിഡൻറ് മൈക് പെൻസ് പുറത്തേക്കു നീങ്ങുേമ്പാഴേക്ക് ആൾക്കൂട്ടം ജനലുകളും, കാപിറ്റോൾ കെട്ടിടത്തിെൻറ വാതിലുകളും അടിച്ചുപൊളിക്കുന്ന തിരക്കിലാണ്. കോൺഗ്രസിനകത്ത് ഓഫീസർമാരുമായും അവർ മല്ലയുദ്ധം നടത്തുന്നുണ്ട്.
''നിങ്ങളെക്കാൾ ഞങ്ങൾ കൂടുതലുണ്ട്''- എന്നായിരുന്നു ഒരാളുടെ ആക്രോശം. ''ഞങ്ങൾ ദശലക്ഷങ്ങളുണ്ട്. എല്ലാവർക്കും നിങ്ങളുടെ ബോസ് ട്രംപിനെ ശ്രവിക്കണം''.
ഒരു വിഭാഗം മുദ്രാവാക്യം മുഴക്കുന്നത് ''രാജ്യദ്രോഹം, രാജ്യദ്രോഹം, രാജ്യദ്രോഹം'' എന്നിങ്ങനെയാണ്. മറ്റൊരു വിഭാഗത്തിന് ഭരണഘടന കാക്കണമെന്നാണ് മുദ്രാവാക്യം.
ഈ വിഡിയോയിൽ ട്രംപ് അനുകൂലി ആഷ്ലി ബാബിറ്റിനെ സുരക്ഷാ സേന വെടിവെച്ചുകൊല്ലുന്നതിെൻറ ദൃശ്യങ്ങളും കാണാം. ഹൗസ് ചാംബറിനു പുറത്തെ അടച്ചിട്ട വാതിലുകൾ തല്ലിത്തകർത്ത് ഒരുപറ്റം അകത്തേക്കു കയറാൻ ശ്രമം നടത്തുന്നത് കാണാം. ഇതിനിടെ തോക്കുമായി നിൽക്കുന്ന ഉദ്യോഗസ്ഥനാണ് വെടിപൊട്ടിക്കുന്നത്. ബാബിറ്റ് നിലത്തേക്കു പതിക്കുന്നത് ഞൊടിയിടയിൽ.
സാമാജികർ സഭാ ഗാലറിയിൽ ജീവൻ പേടിച്ച് ഒളിച്ചിരിപ്പാണ്. കാമറയിൽ തെളിയാത്ത ആരോ ഇവരോട് ഒളിച്ചിരിക്കൽ തുടരാൻ ആവശ്യപ്പെടുന്നുണ്ട്. ഒരു പറ്റം സാമാജികരെ പൊലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നു.
ഈ സമയം, സഭയിൽനിന്നോടിയ സാമാജികർ ഇട്ടേച്ചുപോയ രേഖകൾ തപ്പുന്ന തിരക്കിലാണ് തെമ്മാടിക്കൂട്ടം. 'ഇവ നമുക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന്' ഒരാൾ പറയുന്നുണ്ട്.
വിഡിയോ ദൃശ്യങ്ങൾ കാണിക്കുന്നത് ആർത്തിരമ്പിയെത്തിയ പതിനായിരങ്ങളെയാണ്. കോൺഫെഡറേറ്റ് പതാകകളും ചിലരുടെ കൈകളിലുണ്ട്. 30,000 തോക്കു വേണമെന്ന് ഒരാൾ പറയുന്നു. അടുത്ത വരവിലാക്കാമെന്ന് രണ്ടാമത്തെയാളുടെ മറുപടി.
വിഡിയോയുടെ അവസാന ഭാഗത്താണ് ഏറ്റവും ഞെട്ടിക്കുന്ന കാഴ്ചകളുള്ളത്. കാപിറ്റോൾ പ്രവേശന കവാടത്തിൽ തെമ്മാടികൾ ചേർന്ന് പൊലീസുകാരെ ഇടിച്ചിടുകയാണ്. ''ഇവർക്കു പകരം പുതിയ ദേശസ്നേഹികളെയാണ് നമുക്ക് വേണ്ടത്''- ഒരാൾ ഉറക്കെ വിളിക്കുന്നത് ഇങ്ങനെ. കുറേ പേർ കുരുമുളക് സ്പ്രേ പൊലീസുകാർക്കു നേരെ തെളിക്കുന്നു. ഒരു പൊലീസുകാരെൻറ മുഖംമൂടി വലിച്ചുകീറുന്നതും കാണാം. ഇടവഴിയിൽ കുടുങ്ങിയ ഒരു പൊലീസുകാരെൻറ അട്ടഹാസവും കേൾക്കാറാണ്.
ആൾക്കൂട്ടം ഒരേ സ്വരത്തിൽ പറയുന്നത് ട്രംപിന് വേണ്ടി പടക്കിറങ്ങൂ എന്നാണ്.
പക്ഷേ, കലാപത്തിന് പ്രേരണ നൽകിയത് ട്രംപ് അല്ലെന്നും ഇംപീച്ച്മെൻറ് ഭരണഘടന വിരുദ്ധമാണെന്നും അദ്ദേഹത്തിെൻറ പക്ഷം പറയുന്നു. പക്ഷേ, കാഴ്ചകൾ കണ്ട സെനറ്റ് ഭൂരിപക്ഷത്തോടെ ഇംപീച്ച്മെൻറ് പ്രമേയം പാസാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.