Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ് പ്രോട്ടോകോള്‍...

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപ്

text_fields
bookmark_border
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ആശുപത്രിക്ക് പുറത്തിറങ്ങി ട്രംപ്
cancel
camera_alt

 photo: AP Photo / Anthony Peltier

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ അനുയായികളെ കാണാനിറങ്ങി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഞായറാഴ്ച വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്നാണ് ട്രംപ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങിയത്. ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ട്രംപ് ആശുപത്രിയില്‍നിന്ന് പുറത്തുവന്നത്. അനുയായികള്‍ക്കു നേരെ കൈവീശുകയും ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു.

കോവിഡ് ചികിത്സ പ്രോട്ടോകോള്‍ ലംഘിക്കുന്ന പ്രസിഡന്റ് എന്ത് സന്ദേശമാണ് നല്‍കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ ചോദിക്കുന്നത്. ര്രാഷ്ട്രീയ നാടകത്തിനു വേണ്ടിയുള്ള നടപടിയില്‍ ട്രംപ് ആശുപത്രി പരിസരത്ത് സഞ്ചരിച്ച വാഹനത്തിലെ മുഴുവന്‍ ആളുകളും ക്വാറന്റീനില്‍ പോകേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ട്രംപിനൊപ്പമുണ്ടായിരുന്നവര്‍ പി.പി.ഇ കിറ്റ് അടക്കം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US​Covid 19Donald Trump
Next Story