തോൽക്കുേമ്പാൾ ട്രംപ് തിരുത്തുക മറ്റൊരു ചരിത്രം; 1992നുശേഷം രണ്ടാം മത്സരത്തിൽ തോൽക്കുന്ന പ്രസിഡൻറ്
text_fieldsവാഷിങ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ പ്രസിഡൻറ് സ്ഥാനത്തെത്തുന്നതോടെ പ്രസിഡൻറ് ഡോണൾഡ് ട്രംപ് തിരുത്തുന്നത് മറ്റൊരു ചരിത്രം. 1992ന് ശേഷം പ്രസിഡൻറ് പദവിയിലിരിക്കെ മത്സരിച്ച് തോൽക്കുന്ന ആദ്യ പ്രസിഡൻറാകും ട്രംപ്.
1992 ൽ പ്രസിഡൻറായിരിക്കെ, ജോർജ് ഡബ്ല്യൂ ബുഷ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ബിൽ ക്ലിൻറനോട് പരാജയപ്പെടുകയായിരുന്നു. അതിനുശേഷം പ്രസിഡൻറ് പദത്തിെലത്തിയ മൂന്നുപേരും രണ്ടാംവട്ടവും ജയിച്ചുകയറി. ബിൽ ക്ലിൻറൺ, ജോർജ് ഡബ്ല്യൂ ബുഷ്, ബരാക്ക് ഒബാമ എന്നിവരാണ് രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടത്.
അമേരിക്കൻ ചരിത്രത്തിലെ നൂറുവർഷത്തിനിടയിൽ നാലു പ്രസിഡൻറുമാരാണ് രണ്ടാംമത്സരത്തിൽ കളത്തിൽനിന്ന് പുറത്തായത്. ജോർജ് ഡബ്ല്യൂ ബുഷ്, ജിമ്മി കാർട്ടർ, ജെറാൾഡ് ഫോർഡ്, ഹെർബർട്ട് ഹൂവർ എന്നിവരാണവർ. ഇതിൽ ജിമ്മി കാർട്ടർ ഒഴികെ മൂന്നുപേരും റിപ്പബ്ലിക്കൻ പാർട്ടി ടിക്കറ്റിൽ മത്സര രംഗത്തെത്തിയവരായിരുന്നു.
ജോർജ് ഡബ്ല്യു ബുഷ്
1992ലെ ജോർജ് ഡബ്ല്യൂ ബുഷിെൻറ തോൽവി പതിറ്റാണ്ടുകളോളം നീണ്ടുനിന്ന റിപ്പബ്ലിക്കൻ ഭരണത്തിെൻറ പതനമായിരുന്നു. ഡെമോക്രാറ്റികിലെ ബിൽ ക്ലിൻറൺ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 370 ഇലക്ടറൽ വോട്ടുകൾ േനടിയായിരുന്നു ബിൽ ക്ലിൻറെൻറ വിജയം.
ജിമ്മി കാർട്ടർ
1980ൽ പ്രസിഡൻറായിരിക്കെ രണ്ടാം മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി റൊണാൾഡ് റീഗനോട് ജിമ്മി കാർട്ടർ പരാജയപ്പെട്ടു. അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേൽക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ജിമ്മി കാർട്ടർ. എന്നാൽ 2016 ൽ 70ാം വയസിൽ ഡോണൾഡ് ട്രംപ് പ്രസിഡൻറായി ചരിത്രം തിരുത്തി.
ജെറാൾഡ് ഫോർഡ്
1976ൽ പ്രസിഡൻറായിരുന്ന ജെറാൾഡ് ഫോർഡ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായിരുന്ന ജിമ്മി കാർട്ടറിനോട് പരാജയപ്പെട്ടു. 1974ൽ അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ പ്രസിഡൻറ് റിച്ചാർഡ് നിക്സൺ രാജിവെച്ചതോടെ വൈസ് പ്രസിഡൻറായിരുന്ന ജെറാൾഡ് ഫോർഡ് പ്രസിഡൻറാകുകയായിരുന്നു. ഇലക്ടറൽ കോളജ് വഴിയല്ലാതെ തെരഞ്ഞെടുക്കെപ്പട്ട ആദ്യ പ്രസിഡൻറാണ് ഇദ്ദേഹം.
ഹെർബട്ട് ഹൂവർ
1932ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഹെർബർട്ട് ഹൂവർ ഡെമോക്രാറ്റിക് സ്ഥാനാർഥി ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റിനോട് പരാജയപ്പെട്ടു. 1930കളിലെ മഹാമാന്ദ്യത്തിന് ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.