'രണ്ടു തവണ വോട്ടു ചെയ്യൂ...'- ട്രംപിെൻറ പ്രസ്താവനയിൽ വിവാദം; ഫെയ്സ്ബുക്കും ട്വിറ്ററും പരാമർശം നീക്കി
text_fieldsന്യൂയോർക്ക്: നവംബർ മൂന്നിന് നോർത്ത് കരോളിനയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു തവണ വോട്ട് ചെയ്യൂ എന്ന ട്രംപിെൻറ പരാമർശം വിവാദ മായി. നോർത്ത് കരോളിനയിലെ ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മെയിലിലൂടെയും നേരിട്ട് പോളിങ് ബൂത്തിൽ എത്തിയും വോട്ട് രേഖപ്പെടുത്താന്‍ ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. സംഭവം വിവാദമായതോടെ ഡെമോക്രാറ്റിക് സ്ഥാനാർഥികൾ ട്രംപിനെതിരെ രംഗത്തെത്തി. നിയമ വിരുദ്ധ പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത പ്രസിഡൻറിെൻറ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും നീക്കി.
'' വ്യാജ വോട്ട് തടയുകയെന്ന ഞങ്ങളുടെ പോളിസിയുടെ ഭാഗമായാണ് ട്രംപിെൻറ പ്രസ്താവന നീക്കുന്നത്''- ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.
'ദി പൊളിറ്റിക്കോ' എന്ന തെരഞ്ഞെടുപ്പ് കമ്പനിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പരാമാർശം നടത്തിയത്. രണ്ട് തവണ വോട്ടുചെയ്യാനാവശ്യപ്പെടുന്ന ട്രംപിെൻറ വീഡിയോ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ നോർത്ത് കരോളിനയിൽ അടക്കം ചില സംസ്ഥാനങ്ങളിൽ മെയിലിലൂടെയാണ് വോട്ടെടുപ്പ് നടത്തുന്നത്. ഒരേ തെരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ടു രേഖപ്പെടുത്തുന്നതും അതിന് പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമായിരിക്കെയാണ് ജനങ്ങളോട് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
'നിങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, പക്ഷെ രണ്ടു തവണയല്ല', സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോഷ് സ്‌റ്റൈന്‍ ട്വീറ്റ് ചെയ്തു . നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ തീരുമാനം നടപ്പിലാക്കാനാവശ്യമായതെല്ലാം ചെയ്യുമെന്നും ഡെമോക്രാറ്റ് കൂടിയായ സ്‌റ്റൈന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, വാർത്ത മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. മെയിലിലൂടെയുള്ള വോട്ടു രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താനും അതിനു കഴിഞ്ഞിട്ടില്ലെങ്കിൽ നേരിട്ടെത്തി വോട്ട് ചെയ്യാനുമാണ് പ്രസിഡൻറ് നിര്‍ദേശിച്ചതെന്നും രണ്ട് തവണ വോട്ടു ചെയ്യണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.