ബൈഡെൻറ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ജോ ബൈഡെൻറ സ്ഥാനാരോഹണ ചടങ്ങിൽ പെങ്കടുക്കില്ലെന്ന അറിയിപ്പുമായി പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്ത്. ഒൗദ്യോഗിക ട്വീറ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'ചോദിച്ച എല്ലാവരോടുമായി... ജനുവരി 20-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഞാൻ പെങ്കടുക്കില്ല...' ട്രംപ് കുറിച്ചു. അതേസമയം, അതിനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
To all of those who have asked, I will not be going to the Inauguration on January 20th.
— Donald J. Trump (@realDonaldTrump) January 8, 2021
ആക്രമങ്ങൾക്ക് പ്രേരിപ്പിച്ചെന്ന് കാട്ടി ബുധനാഴ്ച്ച ട്രംപിെൻറ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ച അക്കൗണ്ട് തിരിച്ചു നൽകിയതോടെയാണ് ട്രംപ് ട്വീറ്റുമായി എത്തിയത്. രാജ്യത്തിന് വലിയ നാണക്കേടുണ്ടാക്കിയ കാപിറ്റോൾ ഹിൽ ബിൽഡിങ്ങിലെ ട്രംപ് അനുകൂലികളുടെ അതിക്രമങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിെൻറ പ്രസ്താവന.
എനിക്ക് വോട്ട് ചെയ്ത 75,000,000 മഹത്തായ അമേരിക്കൻ ദേശസ്നേഹികൾക്ക് ഭാവിയിൽ വളരെക്കാലത്തോളം വലിയ ശബ്ദമുണ്ടായിരിക്കുമെന്നും ട്രംപ് മറ്റൊരു ട്വീറ്റിൽ പറഞ്ഞിരുന്നു. ഒരു തരത്തിലും അവരോട് അനാദരവ് കാണിക്കുകയോ അന്യായമായി പെരുമാറുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The 75,000,000 great American Patriots who voted for me, AMERICA FIRST, and MAKE AMERICA GREAT AGAIN, will have a GIANT VOICE long into the future. They will not be disrespected or treated unfairly in any way, shape or form!!!
— Donald J. Trump (@realDonaldTrump) January 8, 2021
ഇംപീച്ച് ചെയ്യണമെന്നും ഒാഫീസിൽ നിന്ന് പുറത്താക്കണമെന്നും ക്രിമിനൽ നടപടിയെടുക്കണമെന്നും രാഷ്ട്രീയ, മാധ്യമ രംഗത്തുനിന്നുള്ളവരും കൺസർവേറ്റീവുകളും പഴയ സുഹൃത്തുക്കൾ പോലും ട്രംപിനെതിരെ മുറവിളികൂട്ടാൻ തുടങ്ങിയതും, ഏറ്റവും അടുത്ത അനുയായികൾ ഒഴികെ മറ്റെല്ലാവരും കൈയ്യൊഴിഞ്ഞതും കനത്ത തിരിച്ചടിയാണ് ട്രംപിന് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.