ഇന്ത്യ ചിരിച്ചുകൊണ്ട് നികുതി ചുമത്തുന്നു, ഞാൻ ജയിച്ചാൽ തിരിച്ചും ചുമത്തും -ട്രംപ്
text_fieldsവാഷിങ്ടൺ: വിദേശ ഉൽപന്നങ്ങൾക്കുമേൽ ഏറ്റവുമധികം നികുതി ചുമത്തുന്നത് ഇന്ത്യയാണെന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ഇന്ത്യ ചിരിച്ചുകൊണ്ടാണ് നികുതി ചുമത്തുന്നതെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, താൻ അധികാരത്തിലെത്തിയാൽ തിരിച്ചും ഇതേ തരത്തിൽ നികുതി ചുമത്തുമെന്ന് പറഞ്ഞു.
അമേരിക്കയെ വീണ്ടും സമ്പന്നമാക്കാനുള്ള തെന്റ പദ്ധതിയുടെ പ്രധാനഘടകം പരസ്പര നികുതി ചുമത്തുകയെന്നതാണ്. പൊതുവെ അമേരിക്ക നികുതി ചുമത്താറില്ല. താനാണ് നികുതി ചുമത്തുന്നതിന് തുടക്കമിട്ടത്. അത് വലിയ വിജയമായിരുന്നുവെന്നും ഡെട്രോയിറ്റിൽ സാമ്പത്തിക നയത്തെക്കുറിച്ചുള്ള തെന്റ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ചൈന 200 ശതമാനം നികുതിയാണ് ചുമത്തുന്നത്. ബ്രസീലും വലിയതോതിൽ നികുതി ചുമത്തുന്നു. എന്നാൽ, ഏറ്റവും വലിയ നികുതി ചുമത്തുന്നത് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ‘മോദി വലിയ നേതാവാണ്. അദ്ദേഹം രാജ്യത്തെ ഒരുമിപ്പിച്ചു’ -ട്രംപ് പറഞ്ഞു.
കമലയെ പിന്തുണച്ച് എ.ആർ. റഹ്മാന്റെ സംഗീത പരിപാടി
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന് പിന്തുണയുമായി എ.ആർ. റഹ്മാൻ സംഗീത പരിപാടി അവതരിപ്പിക്കും. കമല ഹാരിസിെന്റ പ്രചാരണത്തിനായി ധനസമാഹരണം നടത്തുന്ന ഏഷ്യൻ അമേരിക്കൻ പസഫിക് ഐലൻഡേഴ്സ് വിക്ടറി ഫണ്ട് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം, പരിപാടിയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. എ.ആർ. റഹ്മാനും പ്രതികരണമൊന്നും നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.