Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റിപ്പബ്ലിക്കൻ പാർട്ടി ദുർബലം; ട്രംപി​െൻറ തോൽവി​യിൽ ട്രംപ്​ ജൂനിയറും സഹോദരനും
cancel
Homechevron_rightNewschevron_rightWorldchevron_rightറിപ്പബ്ലിക്കൻ പാർട്ടി...

റിപ്പബ്ലിക്കൻ പാർട്ടി 'ദുർബലം'; ട്രംപി​െൻറ തോൽവി​യിൽ ട്രംപ്​ ജൂനിയറും സഹോദരനും

text_fields
bookmark_border

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെട​ുപ്പിൽ പ്രസിഡൻറും സ്​ഥാനാർഥിയുമായ ഡോണൾഡ്​ ട്രംപി​െൻറ ​വിജയപ്രതീക്ഷ മങ്ങിയതോടെ റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ഡോണൾഡ്​ ട്രംപ്​ ജൂനിയർ. പാർട്ടി 'ദുർബല'മായെന്ന്​ അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻമാർ ദുർബലരാണ്​. നിലവിൽ അവർ ഇടതിന്​ കാര്യങ്ങൾ നടപ്പാക്കാൻ അനുമതി നൽകിയിരിക്കുന്നുവെന്നായിരുന്നു ട്രംപ്​ ജൂനിയറി​െൻറ പ്രതികരണം.

അതേസമയം 'അത്​ നിങ്ങളുടെ ആടാണെങ്കിൽ, നിങ്ങളെ ​േവാട്ടർമാർ ഒരിക്കലും മറക്കില്ല' എന്ന മുന്നറിയിപ്പുമായാണ്​ ട്രംപ്​ ജൂനിയറി​െൻറ സഹോദരൻ എറിക്​ എത്തിയത്​.

2024ൽ റിപ്പബ്ലിക്കൻ സ്​ഥാനാർഥി മോഹവുമായി കാത്തിരിക്കുന്നവരെ ഡോണൾഡ്​ ട്രംപ്​ ജൂനിയർ പരിഹസിക്കുകയും ചെയ്​തു. 2024ൽ മത്സരരംഗത്തിറങ്ങാൻ താൽപര്യപ്പെടുന്നവരുടെ നിലവിലെ പ്രവർത്തനങ്ങളുടെ അഭാവം അതിശയകരമാണെന്ന്​ ട്രംപ്​ ജൂനിയർ ട്വീറ്റ്​ ചെയ്യുകയായിരുന്നു.

ഡെമോക്രാറ്റിക്​ സ്​ഥനാർഥി ജോ ബൈഡൻ തെരഞ്ഞെടുപ്പ്​ വിജയത്തോട്​ അടുക്കു​േമ്പാഴാണ്​ ട്രംപി​െൻറ മക്കളുടെ റി​പ്പബ്ലിക്കൻ പാർട്ടിയോടുള്ള പ്രതികരണം. ഇതോടെ ​ട്രംപി​െൻറ അനുഭാവികളും പാർട്ടിയും തമ്മിൽ ഉയർന്നുവരുന്ന വിള്ളൽ പരസ്യമായി.

നവംബർ മൂന്നിന്​ ട്രംപ്​ ജൂനിയറി​െൻറ ഒര​​ു ട്വീറ്റ്​ വിവാദമായിരുന്നു. ജമ്മു കശ്​മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം അദ്ദേഹം ട്വീറ്റ്​ ചെയ്യുകയായിരുന്നു. ട്രംപി​െൻറ വിജയത്തിന്​ പിന്നാലെ ലോകത്തി​െൻറ ഭൂപടം ഉണ്ടാകുക ഇങ്ങനെയാണെന്ന വിശദീകരണവുമായി ട്വീറ്റ്​ ചെയ്​ത ചിത്രത്തിലാണ്​ ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയത്​. ഇന്ത്യയും ചൈനയും ഒഴികെയുള്ള രാജ്യങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ നിറത്തിലും ഇന്ത്യയും ചൈനയും ഡെമോക്രാറ്റുകളെ പ്രതിനിധീകരിക്കുന്ന നീല നിറത്തിലുമായിരുന്നു. ഇതിൽ ഇന്ത്യയുടെ ഭൂപടത്തിൽ ജമ്മു കശ്​മീരിനെ ഒഴിവാക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe bidenDonald Trump JuniorDonald TrumpUS Election 2020
News Summary - Trump sons attack Republicans for weak backing
Next Story