ഗെറ്റ്സ് പിന്മാറി; ബോണ്ടി യു.എസ് അറ്റോർണി ജനറലാകും
text_fieldsവാഷിങ്ടൺ: മാറ്റ് ഗെറ്റ്സ് പിന്മാറിയതിനുപിന്നാലെ അറ്റോർണി ജനറലായി പാം ബോണ്ടിയെ നിയമിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെക്സ് റാക്കറ്റുമായി ബന്ധമുള്ള വ്യക്തിയെ അറ്റോർണി ജനറലാക്കാനുള്ള നീക്കം വിവാദമായതോടെയാണ് മാറ്റ് ഗെറ്റ്സ് പിന്മാറിയത്. റിപ്പബ്ലിക്കൻ സെനറ്റർമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം നാമനിർദേശ പട്ടിക പിൻവലിക്കുകയാണെന്ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. പിന്മാറാനുള്ള ഗെറ്റ്സിന്റെ തീരുമാനം ട്രംപ് അംഗീകരിച്ചു.
ഫ്ലോറിഡയുടെ ആദ്യ വനിത അറ്റോർണി ജനറലായ പാം ബോണ്ടിയെ യു.എസിന്റെ അടുത്ത അറ്റോർണി ജനറലായി നിയമിക്കുന്നതിൽ അഭിമാനിക്കുന്നതായി ട്രംപ് പറഞ്ഞു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടി അമേരിക്കയെ അവർ സുരക്ഷിതമാക്കുമെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.