Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.എൻ ഉപരോധങ്ങൾ തിരികെ കൊണ്ടുവരുമെന്ന്​ ​ട്രംപി​െൻറ ഭീഷണി
cancel
Homechevron_rightNewschevron_rightWorldchevron_rightയു.എൻ ഉപരോധങ്ങൾ...

യു.എൻ ഉപരോധങ്ങൾ തിരികെ കൊണ്ടുവരുമെന്ന്​ ​ട്രംപി​െൻറ ഭീഷണി

text_fields
bookmark_border

യുനൈറ്റഡ്​ നേഷൻസ്​: ഇറാനെതിരെ ഏർപ്പെടുത്തിയ ആയുധ ഉപരോധം അനിശ്ചിത കാലത്തേക്ക്​ ദീർഘിപ്പിക്കണമെന്ന അമേരിക്കൻ പ്രമേയം ​െഎക്യരാഷ്​ട്രസഭ (യു.എൻ) രക്ഷാസമിതിയിൽ ദയനീയമായി പരാജയപ്പെട്ടതോടെ ഭീഷണിയുമായി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. 2015ൽ വൻശക്​തി രാഷ്​ട്രങ്ങളുമായി ആണവ സാമാധാന കരാറിൽ ഇറാൻ ഒപ്പ​ുവെച്ചതിനെ തുടർന്ന്​ പിൻവലിച്ച യു.എൻ ഉപരോധങ്ങൾ വീണ്ടും നടപ്പാക്കാനുള്ള 'സ്​നാപ്​ബാക്ക്' അവസരം ഉപയോഗിക്കുമെന്നാണ്​ ​ട്രംപി​െൻറ ഭീഷണി. 'അടുത്തയാഴ്​ച കാണാം' എന്നാണ്​ ട്രംപ്​ പറഞ്ഞത്​.

പിന്തുണച്ചത്​ ഒരു രാജ്യം മാത്രം

ഇറാനെതിരെ 13 വർഷമായി നിലവിലുള്ള ആയുധ ഉപരോധം ഒക്​ടോബർ 18ന്​ അവസാനിക്കുന്നതിനാലാണ്​ അമേരിക്ക രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിച്ചത്​. 15 അംഗ രക്ഷാസമിതിയിൽ ഡൊമിനിക്കൻ റിപ്പബ്ലിക്​ മാത്രമാണ്​ പിന്തുണച്ചത്​. റഷ്യയും ചൈനയും എതിർത്തപ്പോൾ ജർമനി, ഫ്രാൻസ്​, ​ബ്രിട്ടൻ അടക്കം ബാക്കി 11 രാജ്യങ്ങളും വിട്ടുനിന്നു.

പ്രമേയം പാസാകാൻ ഒമ്പത്​ അംഗങ്ങളുടെ പിന്ത​ുണ ആവശ്യമായിരുന്നു. ആഴ്​ചകളായി സ്​റ്റേറ്റ്​ സെക്രട്ടറി ​ൈമക്ക്​ ​േപാംപിയോയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെത്തി പിന്തുണക്ക്​ ​ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 2015ൽ ആറ്​ വൻ ശക്തി രാജ്യങ്ങളും ഇറാനും ഒപ്പുവെച്ച ആണവ കരാറിൽനിന്ന്​ 2018ൽ അമേരിക്ക ഏകപക്ഷീയമായി പിൻവാങ്ങിയെങ്കിലും 'സ്നാപ്ബാക്ക്​' എന്ന കരാർ വ്യവസ്ഥ ഉപയോഗിച്ച്​ ഇറാനെതിരായ യു.എൻ ഉപരോധങ്ങളെല്ലാം തിരികെ കൊണ്ടുവരുമെന്നു​ കാണിച്ച്​ രക്ഷാസമിതി അംഗരാജ്യങ്ങൾക്ക്​ ആറ്​ പേജുള്ള കത്തും അമേരിക്ക നൽകിയെങ്കിലും പ്രമേയത്തിന്​ പിന്തുണ ലഭിച്ചില്ല.

അന്താരാഷ്​ട്ര സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പ്രവർത്തിക്കുന്നതിൽ രക്ഷാസമിതി പരാജയപ്പെട്ടത്​ നീതീകരിക്കാനാകാത്തതാണെന്ന്​ പോംപിയോ പറഞ്ഞു. ആയുധ ഉപരോധം അവസാനിച്ചാൽ ഇറാൻ കൂടുതൽ പ്രശ്​നങ്ങളും സംഘർഷങ്ങളും സൃഷ്​ടിക്കുമെന്ന ആറ്​ ഗൾഫ്​ രാജ്യങ്ങളുടെയും ഇസ്രായേലി​െൻറയും മുന്നറിയിപ്പും രക്ഷാസമിതി അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്ക ഒറ്റപ്പെട്ടതായി ഇറാൻ

യു.എന്നി​െൻറ 75 വർഷത്തെ ചരിത്രത്തിൽ അമേരിക്ക ഇതുപോലെ ഒറ്റപ്പെട്ടിട്ടില്ലെന്ന്​ ഇറാൻ വിദേശകാര്യ വക്താവ്​ അബ്ബാസ്​ മൂസവി പറഞ്ഞു. ലോകം മുഴുവൻ യാത്ര ചെയ്​ത്​ സമ്മർദവും ഭീഷണിയും എല്ലാം മുഴക്കിയിട്ടും ഒരു ചെറിയ രാജ്യത്തെ മാത്രമാണ്​ അമേരിക്കക്ക്​ ഒപ്പം നിലനിർത്താനായത്​ എന്ന​ും അദ്ദേഹം പറഞ്ഞു.

ഇറാനെതി​രായ യു.എൻ ഉപരോധങ്ങൾ മടക്കിക്കൊണ്ടുവരാൻ അമേരിക്ക ശ്രമിച്ചാൽ ഭാവിയിലുണ്ടാകുന്ന പ്രതിസന്ധികൾക്കും വാഷിങ്​ടൺ മാ​ത്രമായിരിക്കും ഉത്തരവാദിയെന്ന്​ ഇറാൻ മുന്നറിയിപ്പ്​ നൽകി. അമേരിക്കയുടെ ഏകദ്രുവ ലോക മോഹത്തിനും ഭീഷണിക്കും ലോകം എതിരാണെന്നതി​െൻറ തെളിവാണ്​ പ്രമേയത്തി​െൻറ ദയനീയ പരാജയമെന്ന്​ യു.എന്നിലെ ചൈനീസ്​ അംബാസഡർ ഴാങ് ജുൻ പറഞ്ഞു.

സമവായവുമായി പുടിൻ; ​ട്രംപ്​ പ​െങ്കടുത്തേക്കില്ല

സംഘർഷം ഒഴിവാക്കുന്നതി​െൻറ ഭാഗമായാണ്​ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്​, ബ്രിട്ടൻ എന്നീ രക്ഷാസമിതി സ്ഥിരാംഗങ്ങളും ജർമനിയും ഇറാനും അടങ്ങുന്ന ഏഴ്​ രാഷ്​ട്രങ്ങളുടെ ഉച്ചകോടി ഒാൺലൈനായി നടത്താമെന്ന്​​ പുടിൻ നിർദേശിച്ചത്​. ​ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ ഇൗ നിർദേശത്തെ പിന്താങ്ങി. എന്നാൽ, അമേരിക്ക അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNusa-iranDonald Trump
Next Story