ഇറാെൻറ ബോട്ടുകൾ നശിപ്പിക്കുമെന്ന് ട്രംപ്; കോവിഡിൽനിന്ന് സൈനികരെ രക്ഷിക്കാൻ ശ്രമിക്കെന്ന് ഇറാൻ
text_fieldsവാഷിങ്ടൺ: യു.എസ് കപ്പലുകളെ ഉപദ്രവിക്കുന്ന ഇറാനിയൻ ബോട്ടുകൾ വെടിവച്ച് നശിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ റ് ഡോണൾഡ് ട്രംപ്. എന്നാൽ, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനുപകരം കൊറോണ വൈറസ് ബാധിച്ച സ്വന്തം സൈനികരെ രക്ഷി ക്കാൻ അമേരിക്ക ശ്രമിക്കണമെന്ന് ഇറാൻ തിരിച്ചടിച്ചു.
“നമ്മുടെ കപ്പലുകളെ കടലിൽ ഉപദ്രവിച്ചാൽ ഇറാനിയൻ ബോട്ട ുകളെ വെടിവച്ച് നശിപ്പിക്കാൻ അമേരിക്കൻ നാവികസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്” എന്നായിരുന്നു ട്രംപ് ട്വീറ്റ ് ചെയ്തത്. ഇതിന്റെ വിശദാംശങ്ങൾ ട്വീറ്റിൽ വ്യക്തമാക്കിയിട്ടില്ല.
ഇതിനു മറുപടിയായി ഇറാനിയൻ സായുധ സേന വക ്താവ് അബുൽഫസൽ ഷെകാർച്ചിയാണ് കൊറോണ വൈറസിൽനിന്ന് തങ്ങളുടെ സൈന്യത്തെ രക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അമേരിക്കയെ ഉപദേശിച്ചത്.
I have instructed the United States Navy to shoot down and destroy any and all Iranian gunboats if they harass our ships at sea.
— Donald J. Trump (@realDonaldTrump) April 22, 2020
ഒരാഴ്ച മുമ്പ് യു.എസ് കപ്പലുകൾക്ക് സമീപം ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സിന്റെ 11 ബോട്ടുകൾ എത്തിയിരുന്നു. ഗൾഫിലെ യു.എസ് യുദ്ധക്കപ്പലുകളുമായി തർക്കമുണ്ടായതായും റെവല്യൂഷണറി ഗാർഡ് സമ്മതിച്ചിരുന്നു. യു.എസ് സേനയാണ് സംഭവത്തിന് കാരണമായതെന്നാണ് ഇവർ ആരോപിച്ചത്. കൂടാതെ, ബുധനാഴ്ച സൈനിക ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചതായി റെവല്യൂഷണറി ഗാർഡ് വെളിപ്പെടുത്തുകയും ചെയ്തു. ഈ ഉപഗ്രഹം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാൻ ഇറാനെ സഹായിക്കുമെന്ന നിരീക്ഷണത്തിലാണ് വിദഗ്ധർ.
2018ലെ ഇറാൻ ആണവ കരാറിൽനിന്ന് അമേരിക്ക പിന്മാറിയിരുന്നു. ട്രംപ് വീണ്ടും ഉപരോധം നടപ്പാക്കിയതോടെ യു.എസും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചിരിക്കുകയാണ്. ഈ വർഷമാദ്യം ഖുദ്സ് ഫോഴ്‌സ് തലവൻ ഖാസിം സുലൈമാനിയെ ഇറാഖിലെ ഡ്രോൺ ആക്രമണത്തിൽ യു.എസ് കൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.