ഗസ്സയിൽ കോക്ടെയിൽ കുടിച്ച് ട്രംപും നെതന്യാഹുവും; യു.എസ് പ്രസിഡന്റിന്റെ എ.ഐ വിഡിയോക്കെതിരെ വൻ പ്രതിഷേധം -Video
text_fieldsവാഷിങ്ടൺ: ഗസ്സയെ സംബന്ധിക്കുന്ന ഡോണാൾഡ് ട്രംപിന്റെ എ.ഐ വിഡിയോക്കെതിരെ പ്രതിഷേധം ശക്തം. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ ട്രംപ് പങ്കുവെച്ച വിഡിയോക്കെതിരെയാണ് വിമർശനം. ഗസ 2025 ഇനിയെന്ത് എന്ന ടൈറ്റിലിലുള്ള വിഡിയോക്കെതിരെയാണ് വിമർശനം ശക്തമാവുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം ട്രംപ് കോക്ടെയിൽ കുടിക്കുന്നതും ആഡംബര യോട്ടുകളും ഇലോൺ മസ്കുമെല്ലാം വന്ന് പോകുന്നതാണ് എ.ഐ വിഡിയോ. നേരത്തെ ഗസ്സയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വിനോദസഞ്ചാര കേന്ദ്രമായാൽ ഗസ്സ എത് രൂപത്തിലാവും ഉണ്ടാവുക എന്നാണ് വിഡിയോയിൽ കാണിക്കുന്നത്.
എന്നാൽ, വിഡിയോക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഹമാസ് തന്നെ വിഡിയോക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. ഹമാസ് പോളിറ്റ്ബ്യൂറോ അംഗം ബാസേം നയീമാണ് വിഡിയോയെ വിമർശിച്ച് പ്രതികരണം നടത്തിയത്.നിർഭാഗ്യവശാൽ ട്രംപ് വീണ്ടും ജനങ്ങളുടെ സംസ്കാരത്തേയും താൽപര്യങ്ങളേും പരിഗണിക്കാതെയുള്ള ആശയങ്ങൾ മുന്നോട്ട് വെക്കുകയാണെന്ന് ഹമാസ് വക്താവ് പറഞ്ഞു.
ഗസ്സ പുനർനിർമ്മിക്കപ്പെടുന്നതും, സാമ്പത്തികമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നതും കുട്ടികൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാവുന്നതുമായ ഒരു ദിവസത്തിനായാണ് ഗസ്സയിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ, വലിയൊരു ജയിലിനുള്ളിൽ അതൊരിക്കലും യാഥാർഥ്യമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.