ട്രംപിന് കോവിഡ്: ചൈനക്കെതിരായ ശക്തമായ നിലപാടിലേക്ക് നയിച്ചേക്കാമെന്ന് റിപ്പോർട്ട്
text_fieldsബെയ്ജിങ്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത് ചൈനക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൈനീസ് നിരീക്ഷകരെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് ഇക്കാര്യം റിേപ്പാർട്ട് ചെയ്തത്.
ഡോണൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതായുള്ള പ്രഖ്യാപനം വന്നതിനു ശേഷമാണ് ഇത്തരമൊരു നിരീക്ഷണവും ഉയർന്നു വന്നത്. ലോകത്താകമാനം ദശലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചു കഴിഞ്ഞു. ഇതിൽ രണ്ട് ലക്ഷം പേരും അേമരിക്കക്കാരാണ്.
കോവിഡ് ബാധിച്ചത് ട്രംപിനെ സംബന്ധിച്ചിടത്തോളം നല്ലതും മോശവുമായ വാർത്തയാണെന്ന് ചൈനീസ് അക്കാദമി ഓഫ് സയൻസിലെ യു.എസ് അഫയേഴ്സ് സ്പെഷലിസ്റ്റ് ലിയു വെയ്ഡങ് പറഞ്ഞു. ഒന്നുകിൽ ഇൗ അണുബാധ ചൈനക്കെതിരെ ട്രംപ് സ്വീകരിക്കുന്ന കടുത്ത നിലപാടിന് നീതീകരണമാവും. താൻ രാജ്യത്തെ സംരക്ഷിക്കാനായി കഠിന പ്രയത്നം നടത്തുകയാണെന്ന് തെളിയിക്കാൻ കോവിഡിനെ ട്രംപ് ഉപയോഗിക്കുമെന്നതാണ് ഇതിൻെറ നല്ല വശം.
എന്നാൽ, യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിന്തുണ ആർജ്ജിച്ചെടുക്കാനുള്ള പല പ്രചാരണ പരിപാടികളിലും അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കില്ലെന്നതാണ് ഇതിൻെറ മോശം വശമെന്നും ലിയു വെയ്ഡങ് പറഞ്ഞു.
ട്രംപ് ഗുരുതരാവസ്ഥയിലായാൽ അത് അദ്ദേഹത്തിൻെറ തെരഞ്ഞെടുപ്പ് പ്രാചാരണത്തെ ബാധിക്കുമെന്നും എന്നാൽ അദ്ദേഹം ആരോഗ്യവാനാണങ്കിൽ കൂടുതൽ ശക്തമായി ചൈനക്കെതിരെ കടന്നാക്രമണം നടത്തിയേക്കാമെന്നും പെക്കിങ് സർവകലാശാലയിലെ ഇൻറർനാഷണൽ റിലേഷൻ പ്രഫസർ ലിയാങ് യുക്സിയാങ് അഭിപ്രായപ്പെട്ടു.
അതേസമയം, ഇതുവരെയുള്ള പോളുകളിൽ ഡെമോക്രാറ്റിക്കിലെ ജോ ബെയ്ഡന് പിന്നിലാണ് ട്രംപ്. അതിനാൽ തന്നെ ട്രംപിന് കോവിഡ് ബാധിച്ചത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.