Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൊല്ലപ്പെട്ട സൈനികർ ഭീരുക്കളെന്ന്​ ട്രംപ്​; അമേരിക്കയിൽ രാഷ്​ട്രീയ വിവാദം
cancel
Homechevron_rightNewschevron_rightWorldchevron_rightകൊല്ലപ്പെട്ട സൈനികർ...

കൊല്ലപ്പെട്ട സൈനികർ ഭീരുക്കളെന്ന്​ ട്രംപ്​; അമേരിക്കയിൽ രാഷ്​ട്രീയ വിവാദം

text_fields
bookmark_border

വാഷിങ്​ടൺ: കൊല്ലപ്പെട്ട അമേരിക്കൻ സൈനികർ ഭീരുക്കളും പരാജിതരുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ഡോണൾഡ്​ ​ട്രംപ്​ പറഞ്ഞതായ റി​േപ്പാർട്ടുകൾ പുറത്തുവന്നതോടെ രാഷ്​ട്രീയ വിവാദം.

യുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനികരുടെ മാതാപിതാക്കളും വിമുക്ത ഭടൻമാരും ട്രംപി​നെതിരെ രംഗത്തെത്തി. കമാൻഡർ ഇൻ ചീഫ്​ പദവിക്ക്​ ട്രംപ്​ അയോഗ്യനാണെന്ന്​ നവംബറിലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായ ജോ ബൈഡൻ പറഞ്ഞു.

2018ലെ ഫ്രാൻസ്​ സന്ദർശനത്തിനിടെയാണ്​ ട്രംപ്​ കൊല്ലപ്പെട്ട ​ൈസനികരെ മോശമാക്കി സംസാരിച്ചതെന്ന്​ 'ദ അത്​ലാൻറിക്​' മാസികയും അസോസിയേറ്റഡ്​ പ്രസ്​ വാർത്ത ഏജൻസിയും റിപ്പോർട്ട്​ ചെയ്​തത്​.യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ്​ സൈനികരെ അടക്കിയിരുന്ന പാരിസിന്​ സമീപത്തെ അയ്​നെ മാനെ അമേരിക്കൻ സെമിത്തേരി സന്ദർശിക്കാൻ ട്രംപ്​ തീരുമാനിച്ചിരുന്നു. അവസാന നിമിഷം ഇത്​ റദ്ദാക്കി.

പരാജിതരാണ്​ അവിടെയുള്ളതെന്നും എന്തിന് കാണണമെന്നുമായിരുന്നു ട്രംപി​െൻറ ചോദ്യമെന്നായിരുന്നു റിപ്പോർട്ട്​. അതേസമയം, ഇൗ റിപ്പോർട്ട്​ കള്ളമാണെന്നും മാപ്പ്​ പറയില്ലെന്നും ട്രംപ്​ വ്യക്തമാക്കി. മുൻ ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ റിട്ടയേഡ്​ മ​ൈ​റൻ ജനറൽ ​േജാൺ കെല്ലിയായിരിക്കും വിവരം ചോർത്തി നൽകിയതെന്നും ട്രംപ്​ ​ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
Next Story