തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ട്രംപിൻെറ ഹരജി തള്ളി
text_fieldsവാഷിങ്ടൺ: ജോർജിയ, മിഷിഗൻ, പെൻസൽവേനിയ, വിസ്കോൻസിൽ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറയും 17 സംസ്ഥാനങ്ങളുടെയും പിന്തുണയോടെ ടെക്സസ് അറ്റോണി ജനറൽ നൽകിയ ഹരജി യു.എസ് സുപ്രീം േകാടതി തള്ളി.
മറ്റു സംസ്ഥാനങ്ങൾെക്കതിരെ കേസ് നൽകാൻ ടെക്സസിന് നിയമപരമായി അവകാശമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കാരണം, ആ സംസ്ഥാനങ്ങൾ നടത്തുന്ന തെരഞ്ഞെടുപ്പ് രീതിയിൽ ടെക്സസിെൻറ താൽപര്യം നിയമപരമായി വ്യക്തമല്ലെന്ന് കോടതി വ്യക്തമാക്കി.
അതിനിടെ, ജോ ബൈഡനെ പ്രസിഡൻറായി ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നതിന് ഇലക്ടറൽ കോളജ് തിങ്കളാഴ്ച യോഗം ചേരും. ഇലക്ടറൽ വോട്ടുകൾ ജനുവരി ആറിനാണ് എണ്ണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.