ന്യൂസിലാന്‍റിൽ സുനാമി ഭീഷണി; തീരപ്രദേശത്തുള്ളവരെ മാറ്റുന്നു
text_fieldsവെല്ലിംഗ്ടൺ(ന്യൂസിലാൻ്): തുടർച്ചയായുണ്ടായ ഭൂമി കുലുക്കങ്ങളെ തുടർന്ന് ന്യൂസിലാന്‍റിൽ സുനാമി ഭീഷണി. വടക്കൻ ദ്വീപിലെ കിഴക്കൻ തീരത്തുള്ളവരോടെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നാഷനൽ എമർജൻസി മാനേജ്മെന്റ് ഏജൻസി ആഹ്വാനം ചെയ്തിട്ടുണ്ട്.
തീരപ്രദേശങ്ങളിലുള്ളവരെയെല്ലാം ഒഴിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള ആഹ്വാനം നൽകിയ ശേഷം ന്യൂമിയയിൽ മുന്നറിയിപ്പ് സൈറൺ തുടർച്ചയായി മുഴക്കുന്നുണ്ട്. പത്തടിയോളം ഉയരത്തിൽ തിരമാലകൾ ഉയരുന്നുണ്ട്.
വടക്കൻ ദ്വീപിലെ വടക്ക് കിഴക്കൻ ഭാഗത്തുണ്ടായ ഭൂമി കുലുക്കങ്ങളാണ് കടലിൽ അസ്വാഭാവിക തിരമാലകൾക്ക് കാരണം. റിക്ടർ സ്കെയിലിൽ 8.0 രേഖപ്പെടുത്തിയ ഭൂമി കുലുക്കമാണ് അവസാനമായുണ്ടായത്. 7.2 , 7.4 എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ട് കുലുക്കങ്ങൾക്ക് ശേഷമാണ് 8.0 രേഖപ്പെടുത്തിയ കുലുക്കമുണ്ടായത്. തുടർച്ചയായുണ്ടായ കുലുക്കങ്ങളിൽ ഒാരോന്നിനും ശക്തി വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശങ്ക ശക്തമാണ്.
ഭൂമി കുലുക്കത്തെ തുടർന്നുള്ള പ്രകമ്പനം 1000 കിലോമീറ്ററോളം ചുറ്റളവിലുണ്ടായിട്ടുണ്ട്. തീരത്തു നിന്ന് വാങ്ഗറേ വരെയും ഗ്രേറ്റ് ബാരിയർ ദ്വീപ്, വാക്കത്താനെ, ഒപോടികി അടക്കം മറ്റാറ്റ മുതൽ ടോളഗ വരെയും സുനാമി ഭീഷണിയുണ്ടെന്ന് അധികൃതർ അറിയിച്ചു. ന്യൂസിലാന്‍റിലെ മറ്റു ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് ഇല്ല.
മുന്നറിയിപ്പ് നൽകിയ ഭാഗത്തുള്ളവരോട് എത്രയും പെട്ടൊന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഭീഷണി നിലനിൽക്കുന്ന മേഖലയിൽ വീടുകളിൽ കഴിയരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കുട്ടികളെ സ്കൂളിൽ വിടരുതെന്നും ഗതാഗത കുരുക്കുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുന്നറിയിപ്പിലിണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.