ഹെയ്തി ഭൂകമ്പം; 29 മരണം സ്ഥിരീകരിച്ചു, ആൾനാശം കൂടുമെന്ന് ആശങ്ക
text_fieldsകരീബിയൻ ദ്വീപുരാഷ്ട്രമായ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തിൽ 29 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ കൂടുമെന്ന ആശങ്ക നിലനിൽക്കുകയാണ്. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. ഇതേത്തുടർന്ന് അമേരിക്കൻ സുനാമി മുന്നറിയിപ്പ് സംവിധാനം മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു.
ഭൂചലനത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. നിരവധി കെട്ടിടങ്ങൾ തകർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹെയ്തി തലസ്ഥാനമായ പോർട്ടോ പ്രിൻസിന് 150 കിലോമീറ്റർ അകലെയുള്ള പെറ്റിറ്റ് ട്രോ ഡിനിപ്പ്സ് മേഖലയിൽ 10 കിലോമീറ്റർ ആഴത്തിലായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഹെയ്തിയെ കൂടാതെ സമീപ രാഷ്ട്രങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.
2010ൽ ഹെയ്തിയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 2.2 ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചതായാണ് കണക്ക്. 15 ലക്ഷത്തോളം പേരാണ് അന്ന് ഭൂകമ്പത്തെ തുടർന്ന് തെരുവിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.