കിഴക്കൻ തിമോർ തീരത്ത് ഭൂചലനം; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുനാമി മുന്നറിയിപ്പ്
text_fieldsജക്കാർത്ത: കിഴക്കൻ തിമോർ തീരത്ത് വെള്ളിയാഴ്ച രാവിലെ 6.1 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ ഭൂചലനം ഇന്ത്യൻ മഹാസമുദ്ര മേഖലയെ ബാധിക്കാന്‍ സാധ്യതയുള്ളതിനാൽ സുനാമി മുന്നറിയിപ്പ് നൽകിയതായി അവർ പറഞ്ഞു.
കിഴക്കൻ തിമോറിന്‍റെ തലസ്ഥാനമായ ദിലിയിൽ ചെറിയതോതിൽ ഭൂകമ്പം അനുഭവപ്പെട്ടതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് കാര്യമാക്കാതെ ആളുകൾ പതിവുപോലെ അവരുടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും എ.എഫ്.പി മാധ്യമപ്രവർത്തകൻ പറഞ്ഞു. കിഴക്കൻ തിമോറിൽ 1.3 ദശലക്ഷം ജനസംഖ്യയാണുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരു ഡസനിലധികം പേർ മരിച്ചിരുന്നു. കൂടാതെ 2004-ൽ, സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും തുടർന്നുണ്ടായ സുനാമിയിലും ഏകദേശം 170,000ത്തോളം പേർ മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.