തുനീഷ്യയിൽ വീണ്ടും ഖൈസ് സഈദ് പ്രസിഡന്റ്
text_fieldsതൂനിസ്: 27.7 ശതമാനം വോട്ടർമാർ മാത്രം വോട്ട് രേഖപ്പെടുത്തുകയും വ്യാപക കൃത്രിമം ആരോപിക്കപ്പെടുകയും ചെയ്ത തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദ്. വർഷങ്ങൾക്കു മുമ്പ് അധികാരം പിടിച്ചടക്കുകയും പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ വിവിധ കുറ്റങ്ങൾ ചുമത്തി ജയിലിലിടുകയും ചെയ്ത് ഏകാധിപത്യ വാഴ്ച നടപ്പാക്കിയ ഖൈസ് സഈദ് 90.7 ശതമാനം വോട്ട് നേടിയാണ് അധികാരമുറപ്പിച്ചത്.
രണ്ടാമതെത്തിയ അയാഷി സമാലിന് 7.4 ശതമാനമാണ് വോട്ട് ലഭിച്ചത്. രണ്ടുപതിറ്റാണ്ട് കാലം അധികാരത്തിലിരുന്ന ബിൻ അലിയെ പുറത്താക്കി 2019ലാണ് സഈദ് അധികാരത്തിലെത്തുന്നത്. പാർലമെന്റ് പിരിച്ചുവിട്ട് തനിക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഹിതപരിശോധനയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.