കലങ്ങിമറിഞ്ഞ് തുണീഷ്യ; ജുഡീഷ്യൽ അധികാരങ്ങളും ഇനി പ്രസിഡൻറിന് സ്വന്തം; മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി
text_fieldsതൂനിസ്: പ്രധാനമന്ത്രിയെ പുറത്താക്കിയും പാർലമെൻറ് പിരിച്ചുവിട്ടും രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ തുനീഷ്യൻ പ്രസിഡൻറ് ഖൈസ് സഈദ് ജുഡീഷ്യൽ അധികാരങ്ങളും കൈപ്പിടിയിലാക്കി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഖൈസ് തന്നെ എതിർക്കാൻ സാധ്യതയുള്ള മുതിർന്ന ഉദ്യോഗസ്ഥരെയും കൂട്ടമായി പുറത്താക്കി.
മേഖലയിൽ വ്യാപകമായ ഭരണമാറ്റത്തിന് തുടക്കമിട്ട അറബ് വസന്തത്തിന് തുടക്കം കുറിച്ച നാടാണ് അതിെൻറ ഓർമകൾ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ഘട്ടത്തിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. ജനാധിപത്യം അട്ടിമറിച്ച് ഏകാധിപത്യം നടപ്പാക്കാനുള്ള പ്രസിഡൻറിെൻറ ശ്രമങ്ങൾക്കെതിരെ ഭരണകക്ഷിയായ അന്നഹ്ദ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പ്രതിഷേധത്തിെൻറ എല്ലാ വഴികളും അടച്ചാണ് പുതിയ നീക്കം.
ഒരു മാസത്തേക്ക് പാർലമെൻറ് പിരിച്ചുവിട്ടെന്ന് ഉത്തരവിറക്കിയ ഖൈസ് സഈദിെൻറ നടപടിക്ക് ഭരണഘടനയുടെ അംഗീകാരം നേടിയെടുക്കാനാവില്ല.
2010 അവസാനത്തിൽ പ്രക്ഷോഭം ആരംഭിച്ച തുനീഷ്യ മാസങ്ങൾക്കിടെ സൈനുൽ ആബിദീൻ ബിൻ അലിയുടെ പതിറ്റാണ്ടുകളുടെ ഏകാധിപത്യം അവസാനിപ്പിച്ച് ജനാധിപത്യത്തിെൻറ പാതയിെലത്തിയിരുന്നു. കടുത്ത സാമ്പത്തിക തകർച്ചയും രാഷ്ട്രീയ അനിശ്ചിതത്വവും ഇല്ലാതാക്കിയ രാഷ്ട്രീയ മാറ്റം രാജ്യത്ത് പരിവർത്തനം സൃഷ്ടിച്ചെങ്കിലും കോവിഡ് മഹാമാരിയിൽ എല്ലാം തകർന്നു.
പുതിയ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ രാഷ്ട്രീയ നേതൃത്വം പരാജയമാകുന്നതിനെതിരെ ജനം തെരുവിലിറങ്ങിയത് അവസരമായി കണ്ട പ്രസിഡൻറ് ഖൈസ് പ്രധാനമന്ത്രിയെ പുറത്താക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെയും അനുകൂലിച്ചും രാജ്യത്ത് വാദമുഖങ്ങൾ ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.