ചാവേർ ബോംബ് സ്ഫോടനത്തിന് പിന്നാലെ വടക്കൻ ഇറാഖിൽ തുർക്കിയയുടെ വ്യോമാക്രമണം
text_fieldsഅങ്കാറ: രാജ്യതലസ്ഥാനമായ അങ്കാറയിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് പിന്നാലെ ഇറാഖിൽ വ്യോമാക്രമണം നടത്തി തുർക്കിയ. കുർദ് ഭീകരരെ ലക്ഷ്യമിട്ട് 20ഓളം സ്ഥലങ്ങളിലാണ് വ്യോമാക്രമണം. കഴിഞ്ഞ ദിവസം അങ്കാറയിൽ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം കുർദ് ഭീകര സംഘടനയായ പി.കെ.കെ ഏറ്റെടുത്തിരുന്നു.
അതേസമയം, തുർക്കിയ പാർലമെന്റിനു സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ചാവേർ സ്ഫോടനത്തിന് ശ്രമിച്ച രണ്ടു പേരിൽ ഒരാളെ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു.
വേനൽക്കാലത്തിനുശേഷം പാർലമെന്റ് സമ്മേളനം വീണ്ടും തുടങ്ങാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ബോംബ് സ്ഫോടനം ഉണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്നും സംഭവം അന്വേഷിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.