അയ സോഫിയ പള്ളി തുറക്കുന്നത് കോടതിയുടെ പരിഗണനയിൽ
text_fieldsഅങ്കാറ: ലോക പ്രസിദ്ധമായ അയ സോഫിയ പള്ളി വീണ്ടും വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്നതു സംബന്ധിച്ച ഹരജി തുർക്കി സുപ്രീംകോടതിയുടെ പരിഗണനയിൽ. ബൈസാൻറിയൻ സാമ്രാജ്യത്തിെൻറ ലോകോത്തര ശിൽപമാതൃകയായ ആറാം നൂറ്റാണ്ടിലെ ഈ പള്ളി നിലവിൽ മ്യൂസിയമാണ്.
916 വർഷം ക്രിസ്ത്യൻ ദേവാലയമായിരുന്ന അയ സോഫിയ, ഉസ്മാനിയ ചക്രവർത്തി സുൽത്താൻ മുഹമ്മദ് രണ്ടാമൻ ഇസ്തംബൂൾ (കോൺസ്റ്റാൻറിനേപ്പിൾ) കീഴടക്കിയതിന് ശേഷം 1453ൽ മുസ്ലിം പള്ളിയാക്കിയിരുന്നു. പ്രസിദ്ധ വാസ്തുശിൽപി മിമാർ സിനാെൻറ നേതൃത്വത്തിലാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള മിനാരങ്ങളടക്കമുള്ള നവീകരണങ്ങൾ നടത്തിയത്. 1935ൽ കമാൽ അത്താതുർക്ക് ഭരണകൂടമാണ് അയ സോഫിയ മ്യൂസിയമാക്കിയത്.
അതേസമയം, അയ സോഫിയ മ്യുസിയമായി നിലനിർത്തണമെന്ന് ഓർത്തഡോക്സ് ക്രിസ്ത്യൻ സഭകളുടെ ഇസ്തംബൂൾ കേന്ദ്രമായുള്ള അന്തർദേശീയ ആത്മീയാചാര്യൻ എക്യുമെനിക്കൽ പാട്രിയാർക് ബെർതലോമിയോ ഒന്നാമൻ, യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.