Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കി ഭൂചലനം: രണ്ടു...

തുർക്കി ഭൂചലനം: രണ്ടു ദിവസത്തിലേറെ കെട്ടിടാവശിഷ്​ടങ്ങളിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
തുർക്കി ഭൂചലനം: രണ്ടു ദിവസത്തിലേറെ കെട്ടിടാവശിഷ്​ടങ്ങളിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി
cancel

അങ്കാറ: തുർക്കിയിലെ തീരനഗരമായ ഇസ്​മിറിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന രണ്ടു പെൺകുട്ടികളെ തിങ്കളാഴ്​ച രക്ഷപ്പെടുത്തി. വെള്ളിയാഴ്​ചയുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 81ആയി ഉയർന്നു.

കഴിഞ്ഞ ദിവസം രാത്രി കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമാണ്​ ഇസ്​മിർ. ഭൂകമ്പത്തിൽ ആയിരത്തിലധികം പേർക്ക്​ പരിക്കുപറ്റിയിട്ടുണ്ട്​. 58 മണിക്കൂറുകൾക്കുശേഷമാണ്​ 14 വയസ്സുള്ള ഇദിൽ സിറിൻ എന്ന കുട്ടിയെ അവശിഷ്​ടങ്ങൾക്കടിയിൽനിന്ന്​ കണ്ടെടുത്തത്​.

സിറി​െൻറ എട്ടുവയസ്സുള്ള സഹോദരി ഐപക്​ മരണത്തിന്​ കീഴടങ്ങി. ഈ രക്ഷാപ്രവർത്തനം പൂർത്തിയായി ഏഴുമണിക്കൂറിന്​ ശേഷമാണ്​ മൂന്ന്​ വയസ്സുള്ള എലിഫ്​ പെരിൻസെക്​ എന്ന കുഞ്ഞിനെ കണ്ടെടുത്തത്​.

പെരിൻസെകി​െൻറ മാതാവിനെയും രണ്ടു സഹോദരിമാരെയും രണ്ടുദിവസം മുമ്പ്​ രക്ഷപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkey Earthquake
News Summary - Turkey earthquake
Next Story