Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 2:37 AM GMT Updated On
date_range 28 Feb 2022 2:37 AM GMTതുർക്കിയും നിലപാട് വ്യക്തമാക്കി; യുക്രെയ്നിൽ അധിനിവേശം തന്നെ
text_fieldsbookmark_border
അങ്കാറ: യുക്രെയ്നിൽ റഷ്യ നടത്തുന്നത് അധിനിവേശം തന്നെയെന്ന് തുർക്കി. നാറ്റോ അംഗമെങ്കിലും റഷ്യയോടും യുക്രെയിനോടും നല്ല ബന്ധം സൂക്ഷിക്കുന്ന തുർക്കിയുടെ നിലപാടുമാറ്റം റഷ്യക്ക് തിരിച്ചടിയാണ്.
മെഡിറ്ററേനിയൻ കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന ബോസ്ഫോറസ് കടലിടുക്കിന്റെ നിയന്ത്രണം തുർക്കിക്കാണ്. റഷ്യൻ പടക്കപ്പലുകൾ ഇതിലൂടെ കടന്നുപോകുന്നതിനെ വിലക്കണമെന്ന് കഴിഞ്ഞ ദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടിരുന്നെങ്കിലും തുർക്കി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. റഷ്യയുടെ ആക്രമണത്തെ ആദ്യ ദിനങ്ങളിൽ എതിർക്കാതിരുന്ന തുർക്കി 'യുദ്ധം' എന്ന് വിശേഷിപ്പിക്കാൻ ഇപ്പോഴാണ് തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story