തുർക്കി ഭൂകമ്പം: മരണസംഖ്യ 51; രക്ഷാപ്രവർത്തനം ഊർജിതമാക്കി ഭരണകൂടം
text_fieldsഇസ്താംബൂൾ: തുർക്കിയെ നടുക്കിയ ശക്തിയേറിയ ഭൂകമ്പത്തിൽ മരണസംഖ്യ 51 ആയി ഉയർന്നു. അപകടത്തിൽ പരിക്കേറ്റ 214 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 682 പേർ ആശുപത്രിവിട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി തുർക്കി വൈസ് പ്രസിഡന്‍റ് ഫുആദ് ഒക്തായി പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടോടെ ഏഗൻ കടലിലാണ് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 850 തുടർചലനങ്ങളും അനുഭവപ്പെട്ടു. ഇതിൽ 40 എണ്ണം 4.0 തീവ്രതയിലുള്ളതാണ്.
തുർക്കിയുടെ പടിഞ്ഞാൻ പട്ടണങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ച ഭൂചലനം, സാമോസ് ദ്വീപിൽ ചെറിയ സുനാമിക്കും കാരണമായി. ഇസാമിർ തീരത്തു നിന്ന് 17 കിലോമീറ്റർ അകലെ 16 കിലോമീറ്റർ ആഴത്തിലാണെന്ന് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം.
30 ലക്ഷത്തോളം പേർ വസിക്കുന്ന ഇസ്മിറിലാണ് ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കിയത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ഏഗൻ കടലിലുണ്ടായ സുനാമിയിൽ തീരപ്രദേശങ്ങളിലെ റോഡുകളിലും കെട്ടിടങ്ങളിലും വെള്ളം കയറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.