നെതന്യാഹുവും ഹിറ്റ്‌ലറും തമ്മിൽ വ്യത്യാസമില്ല; രൂക്ഷമായി വിമർശിച്ച് ഉർദുഗാൻ
text_fieldsഅങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. നെതന്യാഹുവിനേയും ഹിറ്റ്ലറേയും താരതമ്യം ചെയ്ത അദ്ദേഹം ജർമ്മനിയിൽ നാസികൾക്കെതിരെ ഹിറ്റ്ലർ നടത്തിയ ക്രൂരതകൾക്ക് സമാനമാണ് ഇസ്രായേലിന്റെ ഗസ്സ അധിനിവേശമെന്നും പറഞ്ഞു. അങ്കാറയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അവർ ഹിറ്റ്ലറെ കുറിച്ച് മോശമായി സംസാരിക്കുന്നു. പക്ഷെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്ത് വ്യത്യാസമാണുള്ളത്. ഹിറ്റ്ലർ ചെയ്തതിനേക്കാൾ കുറവാണോ നെതന്യാഹു ചെയ്യുന്നത് ?. ഒരിക്കലുമല്ലെന്നും ഉർദുഗാൻ പറഞ്ഞു.
ഹിറ്റ്ലറെക്കാൾ സമ്പന്നനാണ് അയാൾ. പാശ്ചാത്യ ലോകത്തിന്റെ പിന്തുണ നെതന്യാഹുവിന് കിട്ടുന്നുണ്ട്. യു.എസിലും നിന്നും സഹായം ലഭിക്കുന്നു. ഈ പിന്തുണ കൊണ്ട് അവർ എന്താണ് ചെയ്തത് ?. ഗസ്സയിൽ 20,000ത്തോളം പേരെ കൊന്നൊടുക്കിയെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ ഇസ്രായേലിനെ തീവ്രവാദ രാഷ്ട്രമെന്ന് ഉർദുഗാൻ വിളിച്ചിരുന്നു. പരിധികളില്ലാത്ത പാശ്ചാത്യ സഹായം ഇസ്രായേലിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, കുർദുകളെ വംശഹത്യ നടത്തുന്ന, മാധ്യമപ്രവർത്തകരെ തടവിലാക്കിയതിന് ലോക റെക്കോഡുള്ള ആളാണ് ഉർദുഗാനെന്നായിരുന്നു ഇതിനോടുള്ള നെത്യനാഹുവിന്റെ മറുപടി. ജൂതൻമാരെ ജർമ്മനയിൽ നിന്നും പൂർണമായി ഉന്മൂലനം ചെയ്യാനാണ് ഹിറ്റ്ലർ ശ്രമിച്ചത്. ജർമ്മനിയിൽ ജൂതൻമാർക്കെതിരെ ഹിറ്റ്ലർ നടത്തിയ നരനായാട്ടിൽ 60 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.