ഉർദുഗാൻ സത്യപ്രതിജ്ഞ ചെയ്തു
text_fieldsഅങ്കാറ: തുർക്കിയയുടെ പ്രസിഡന്റായി റജബ് ത്വയ്യിബ് ഉർദുഗാൻ സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച തുർക്കിയ ഗ്രാൻഡ് നാഷനൽ അസംബ്ലിയിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മേയ് 28ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ഉർദുഗാൻ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
പിന്നീട് പ്രസിഡൻഷ്യൽ കോംപ്ലക്സിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ 78 രാജ്യങ്ങളിൽനിന്നുള്ള ഉന്നതതല പ്രതിനിധികൾ പങ്കെടുത്തു. 21 രാഷ്ട്രത്തലവൻമാർ, 13 പ്രധാനമന്ത്രിമാർ, മന്ത്രിമാർ, നാറ്റോ, ഒ.ഐ.സി ഉൾപ്പെടെ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോ, പാകിസ്താൻ പ്രധാനമന്ത്രി ശെഹബാസ് ശരീഫ്, അർമീനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിൻയാൻ തുടങ്ങിയവരാണ് ചടങ്ങിൽ സന്നിഹിതരായിരുന്ന പ്രമുഖർ. അതിഥികൾക്കായി ഉർദുഗാൻ വിരുന്നുമൊരുക്കി. ശനിയാഴ്ച രാത്രി പുതിയ മന്ത്രിസഭ അംഗങ്ങളെയും അദ്ദേഹം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.