ഉർദുഗാനുമായി സംസാരിച്ച് ഇസ്രായേൽ പ്രസിഡൻറ്
text_fieldsജറൂസലം: തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി ഫോണിൽ സംസാരിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ പ്രസിഡൻറ് ഐസക് ഹെർസോഗ്. പഴയ സഖ്യകക്ഷികളായ ഇരു രാജ്യങ്ങൾക്കുമിടയിൽ വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ചർച്ച നടക്കുന്നത്. കിഴക്കൻ മെഡിറ്ററേനിയൻ സുരക്ഷക്ക് ഇസ്രായേൽ-തുർക്കി ബന്ധങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഇരുരാജ്യങ്ങൾക്കും സഹകരണത്തിന് വലിയ സാധ്യതയുണ്ടെന്നും പ്രസിഡൻറ് ഐസക് ഹെർസോഗിെൻറ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലും തുർക്കിയും ഒരുകാലത്ത് മികച്ച പ്രാദേശിക പങ്കാളികളായിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിനെതിരെയുള്ള ഇസ്രായേലിെൻറ തീവ്ര നിലപാടുകളാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യങ്ങൾക്കിട വരുത്തിയത്. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്ന സംഭാഷണം പ്രാധാന്യമുണ്ടെന്ന് ഇരുവരും അഭിപ്രായപ്പെട്ടതായി ഹെർസോഗിെൻറ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.