തുർക്കിയ വിദേശകാര്യ മന്ത്രി പുതിയ സിറിയൻ മേധാവിയെ കണ്ടു; രാഷ്ട്രീയ മാറ്റത്തിന് പിന്തുണ
text_fieldsഡമസ്കസ്: തുർക്കിയയുടെ വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ സിറിയയിലെ പുതിയ ഭരണത്തലവൻ അഹമ്മദുൽ ഷറായെ കണ്ട് രാഷ്ട്രീയ മാറ്റത്തിനുള്ള സഹായം വാഗ്ദാനം ചെയ്തു. ബശ്ശാറുൽ അസ്സദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം യുദ്ധത്തിൽ തകർന്ന രാജ്യം പുനഃർനിർമിക്കാനുള്ള പിന്തുണയാണ് അറിയിച്ചത്.
ഞായറാഴ്ച ഡമാസ്‌കസിൽ നടന്ന കൂടിക്കാഴ്ചയിൽ, ഹകൻ ഫിദാനും അഹമ്മദുൽ ഷറായും ഐക്യത്തിന്റെയും സ്ഥിരതയുടെയും ആവശ്യകത ഊന്നിപ്പറഞ്ഞു. യുദ്ധത്തിൽ തകർന്ന രാജ്യത്തിനെതിരായ എല്ലാ അന്താരാഷ്ട്ര ഉപരോധങ്ങളും പിൻവലിക്കാൻ ഇരുവരും ആഹ്വാനം ചെയ്തു.
സിറിയയുടെ പുതിയ ഘടനയെക്കുറിച്ച് ചർച്ച ചെയ്യാൻ ഫിദാൻ ഡമാസ്‌കസിലേക്ക് പോകുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞതിന് രണ്ട് ദിവസത്തിനു ശേഷമാണ് ഫിദാനും ഷറായും ആലിംഗനം ചെയ്യുന്നതും ഹസ്തദാനം ചെയ്യുന്നതുമായ ചിത്രങ്ങൾ തുർക്കി മന്ത്രാലയം പുറത്തുവിട്ടത്.
‘തുർക്കിയ നിങ്ങളുടെ പക്ഷത്ത് തുടരും. സിറിയയുടെ ഇരുണ്ട നാളുകൾക്കു പിന്നാലെ നല്ല ദിനങ്ങൾ നമ്മെ കാത്തിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ഷറായുമായുള്ള വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫിദാൻ പറഞ്ഞു.
ഡമസ്‌കസിനെതിരായ ഉപരോധം എത്രയും വേഗം പിൻവലിക്കണമെന്നും സിറിയയെ തിരികെ കൊണ്ടുവരാനും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ മടങ്ങിവരാനും സഹായിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അണിനിരക്കേണ്ടതുണ്ടെന്നും ഫിദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.