Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ കോവിഡ്​...

യു.എസിൽ കോവിഡ്​ മരണങ്ങൾ കുറ​ഞ്ഞെന്ന ട്രംപി​െൻറ റീട്വീറ്റ്​ നീക്കം ചെയ്​ത്​ ട്വിറ്റർ

text_fields
bookmark_border
യു.എസിൽ കോവിഡ്​ മരണങ്ങൾ കുറ​ഞ്ഞെന്ന ട്രംപി​െൻറ റീട്വീറ്റ്​ നീക്കം ചെയ്​ത്​ ട്വിറ്റർ
cancel


വാഷിങ്​ടൺ: യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ്​ മരണനിരക്ക്​ കുറഞ്ഞെന്ന്​ അവകാശപ്പെടുന്ന പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപി​െൻറ റീട്വീറ്റ് നീക്കം ചെയ്​ത്​ ട്വിറ്റർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ട്വിറ്റർ ട്രംപി​െൻറ പോസ്റ്റ് നീക്കിയത്​. രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തതിൽ ആറു ശതമാനം അഥവാ 9000ത്തോളം മരണങ്ങൾ മാത്രമാണ്​ കോവിഡ്​ മൂലം സംഭവിച്ചിട്ടുള്ളതെന്ന ''മെൽ ക്യൂ'' എന്ന അക്കൗണ്ടി​െൻറ ട്വീറ്റാണ്​ ട്രംപ്​ പങ്കുവെച്ചത്​. നിലവിലെ മരണങ്ങളിൽ ആറു ശതമാനം മാത്രമേ കോവിഡ്​ മൂലം​ മരിച്ചതെന്നും ബാക്കി 2-3 ശതമാനം പേരും ഗുരുതരമായ രോഗങ്ങളുള്ളവരായിരുന്നു എന്നു ട്വീറ്റിൽ പറയുന്നു.

തെറ്റായ വിവരങ്ങൾ പങ്കുവെച്ച്​ ട്വിറ്റർ ചട്ടങ്ങൾ ലംഘിച്ചതിനാൽ റീട്വീറ്റ്​ ലഭ്യമാകില്ലെന്ന്​ ട്വിറ്റർ സന്ദേശമയച്ചു. ട്വീറ്റ് കമ്പനിയുടെ കോവിഡ് -19 വിവര നയത്തെ ലംഘിച്ചതായും ട്വിറ്റർ വക്താവ് പറഞ്ഞു.

യു.എസ്​ സെൻറർ ഫോർ ഡിസീസ്​ കൺട്രോൾ ആൻറ്​ പ്രിവെൻഷൻ റിപ്പോർട്ട്​ പ്രകാരം ആറു ശതമാനം പേരിലാണ്​ കോവിഡ്​ വൈറസ് മാത്രം മരണ കാരണമായിട്ടുള്ളത്​. വിവരങ്ങൾ തെറ്റാണ്​. ബാക്കി 94 ശതമാനം പേരിലും മറ്റ്​ രോഗങ്ങളും മരണത്തിന്​ കാരണമായിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടുന്നു. ഇതാണ്​ മെൽ ക്യൂ പകർത്തി ട്വീറ്റ്​ ചെയ്​തിരുന്നത്​.

തീവ്രവലതുപക്ഷ നേതാവി​െൻറ ലേഖനത്തി​െൻറ ലിങ്ക്​ പങ്കുവെച്ചതിലാണ്​ മെൽ ക്യൂവി​െൻറ ട്വീറ്റും ഉൾപ്പെട്ടിരുന്നത്​. ഈ ലേഖനത്തിലും കോവിഡ്​ മൂലമുള്ള മരണം ആറു ശതമാനം എന്ന്​ ചുണ്ടിക്കാട്ടിയ യു.എസ്​ കോവിഡ്​ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളെ വിമർശിക്കുകയും ചെയ്​തിരുന്നു. അമേരിക്കയിൽ 9000 പേർ മരിക്കാനിടയായ ചൈനയുടെ കോവിഡ്​ വൈറസിനെതിരെ ഡോക്​ടൾ ഫൗസിയും ​ബിർക്​സും നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണോ യു.എസി​െൻറ സമ്പദ്​വ്യവസ്ഥ മുഴുവൻ അടച്ചുപൂട്ടിയത്​ എന്നായിരുന്നു വിമർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid deathRetweet. USDonald Trump
Next Story