ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് മോഷ്ടിച്ചു; ട്രംപിെൻറ ട്വീറ്റ് നീക്കി ട്വിറ്റർ
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പ് ചൂടിനിടയിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ. യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 'വൻ വിജയം' നേടാനാകുമെന്നും ഡെമോക്രാറ്റുകൾ വസ്തുതകളില്ലാതെ തെരഞ്ഞെടുപ്പ് വിജയം മോഷ്ടിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് മോഷ്ടിച്ചുവെന്ന ട്രംപിെൻറ ട്വീറ്റ് പോളിസികൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ നീക്കം ചെയ്യുകയായിരുന്നു.
'ഞങ്ങൾ വൻ വിജയം നേടും. പക്ഷേ അവർ തെരഞ്ഞെടുപ്പിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നു. അതുചെയ്യാൻ അവരെ ഒരിക്കലും അനുവദിക്കില്ല. തെരഞ്ഞെടുപ്പ് അവസാനിച്ചതിനുശേഷം വോട്ടുചെയ്യാൻ ആരെയും അനുവദിക്കില്ല' - ഇതായിരുന്നു ഡോണൾഡ് ട്രംപിെൻറ ട്വീറ്റ്.
'ഇന്ന് രാത്രി ഞാനൊരു പ്രസ്താവന നടത്തും -ഇതൊരു വലിയ വിജയമാകും' -മറ്റൊരു ട്വീറ്റിൽ ട്രംപ് കുറിച്ചു.
ഡോണൾഡ് ട്രംപും േജാ ബൈഡനും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചിരുന്ന തെരഞ്ഞെടുപ്പിൽ ട്രംപിനാണ് നിലവിൽ മുൻതൂക്കം. 21 സംസ്ഥാനങ്ങളിൽ ട്രംപും 19 സംസ്ഥാനങ്ങളിൽ ബൈഡനും വിജയിച്ചു. ഫ്ലോറിഡയിലെയും ഒഹിയോയിലെയും ട്രംപിെൻറ വിജയം നിർണായകമാകും.
അതേസമയം ട്രംപിെൻറ ട്വീറ്റിന് പിന്നാലെ പ്രതികരണവുമായി േജാ ബൈഡനും രംഗത്തെത്തി. വിശ്വാസം നഷ്ടപ്പെടില്ലെന്നും അവസാനം വിജയം തങ്ങൾക്കുതന്നെയായിരിക്കുമെന്നുമായിരുന്നു ബൈഡെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.