പറയുന്നതൊക്കെ നുണ; ട്രംപിന്‍റെ 37 ശതമാനം ട്വീറ്റിനും മുന്നറിയിപ്പ് നൽകി ട്വിറ്റർ
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ പരാജയത്തിലേക്ക് നീങ്ങുന്ന നിലവിലെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വിവാദ പ്രസ്താവനകൾക്ക് മുന്നറിയിപ്പ് തുടർന്ന് ട്വിറ്റർ. വോട്ടെടുപ്പിന് ശേഷമുള്ള ട്രംപിന്‍റെ 37 ശതമാനം ട്വീറ്റുകളും മറച്ചുകൊണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്വീറ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതോ തർക്കവിഷയമോ ആണെന്ന് കാണിച്ചാണ് പ്രത്യേകം രേഖപ്പെടുത്തുന്നത്.
46 ട്വീറ്റുകളിൽ 16 എണ്ണത്തിനാണ് മുന്നറിയിപ്പുള്ളത്.
തെരഞ്ഞെടുപ്പിൽ താൻ ജയിച്ചുവെന്നാണ് ഏറ്റവുമൊടുവിൽ ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. വൻ തോതിൽ ക്രമക്കേട് നടന്നുവെന്നും ട്വീറ്റുണ്ട്. വോട്ടിങ് ദിവസമായ ചൊവ്വാഴ്ച രാത്രി എട്ടിന് ശേഷം പതിനായിരക്കണക്കിന് വോട്ടുകൾ അനധികൃതമായി സ്വീകരിച്ചെന്ന് ട്രംപ് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ വാർത്താസമ്മേളനം പ്രമുഖ ടി.വി ചാനലുകൾ പകുതിക്ക് വെച്ച് സംപ്രേഷണം നിർത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങളും പച്ചക്കള്ളവും ആവർത്തിച്ചതോടെയാണ് സംപ്രേഷണം നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.