ബിറ്റ്കോയിൻ മാഫിയ ട്വിറ്റർ ഹാക്ക് ചെയ്തു
text_fieldsന്യൂയോർക്ക്: ശതകോടീശ്വരൻമാരായ ഇലോൺ മസ്ക്, ജെഫ്് ബെസോസ്, ബിൽ ഗേറ്റ്സ്, അമേരിക്കൻ മുൻ പ്രസിഡൻറ് ബറാക്ക് ഒബാമ, വൈസ് പ്രസിഡൻറ് ജോ ബൈഡൻ തുടങ്ങിയവർ അടക്കം പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ബിറ്റ്കോയിൻ മാഫിയ. ഉബർ, ആപ്പിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ 1000 ഡോളറിേൻറതിന് തുല്യമായത് അയച്ചാൽ തിരികെ 2000 ഡോളർ നൽകുമെന്നാണ് പ്രമുഖരുടെയെല്ലാം ട്വീറ്റുകളിലൂടെ വ്യക്തമാക്കിയത്. ആഭ്യന്തര സംവിധാനങ്ങളിലും ഉപകരണങ്ങളിലും നുഴഞ്ഞുകയറിയാണ് ബിറ്റ്കോയിൻ മാഫിയ ഹാക്കിങ് നടത്തിയതെന്ന് ട്വിറ്റർ വ്യക്തമാക്കി. വിഷമകരമായ ദിവസമായിരുന്നുവെന്നും അന്വേഷണം ആരംഭിച്ചതായും ട്വിറ്റർ ചീഫ് എക്സിക്യൂട്ടിവ് ജാക്ക് ഡോർസീ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.