ഇലോൺ മസ്കുമായുള്ള ഇടപാട് കാലയളവ് അവസാനിച്ചതായി ട്വിറ്റർ
text_fieldsസമൂഹമാധ്യമമായ ട്വിറ്റര്‍ വാങ്ങാനായി ശതകോടീശ്വരൻ ഇലോൺ മസ്ക് കമ്പനിയുമായുണ്ടാക്കിയ ഇടപാടിന്‍റെ കാത്തിരിപ്പ് കാലയളവ് അവസാനിച്ചതായി ട്വിറ്റർ കമ്പനി. ഇതോടെ ഇടപാടിന്റെ പൂർത്തീകരണം പതിവ് ക്ലോസിങ് വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു.
3.67 ലക്ഷം കോടി രൂപക്ക് ട്വിറ്റർ ഏറ്റെടുക്കുമെന്ന് മസ്ക് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നാലെ ഇടപാട് താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടിയെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും അറിയിച്ചാണ് ഇടപാട് താൽക്കാലികമായി നിർത്തിവെച്ചത്.
ഇടപാടുമായി മസ്കിനു മുന്നോട്ടുപോകണമെങ്കിൽ ഇനി ട്വിറ്റർ ഓഹരി ഉടമകളുടെ അംഗീകാരവും ബാധകമായ റെഗുലേറ്ററി അംഗീകാരങ്ങളും നിർബന്ധമാണ്.
യു.എസിലെ നിയമപ്രകാരം വലിയ ഇടപാടുകൾ നടത്തുമ്പോൾ ഫെഡറൽ ട്രേഡ് കമീഷനിലും യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ആന്റിട്രസ്റ്റ് ഡിവിഷനിലും ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണം. ട്വിറ്ററുമായുള്ള കരാര്‍ അനുസരിച്ച് ഇടപാടില്‍നിന്ന് പിന്‍മാറിയാല്‍ മസ്ക് 100 കോടി ഡോളര്‍ നല്‍കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.