ഇലോൺ മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കലിന് ഒാഹരിയുടമകളുടെ അംഗീകാരം; കോടതി നടപടികൾ അതിന്റെ വഴിക്കും
text_fieldsശതകോടീശ്വരനായ ഇലൺ മസ്ക് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. ഏഴു മിനിറ്റ് മാത്രം നീണ്ടു നിന്ന ഓൺലൈൻ മീറ്റിങിൽ ഭൂരിഭാഗം ഒാഹരി ഉടമകളും മസ്കുമായുള്ള ഇടപാടിന് അനുകൂലമായി വോട്ട് ചെയ്തു. വോട്ട് ചെയ്യാൻ നേരത്തെ തന്നെ കമ്പനി അവസരമുണ്ടാക്കിയിരുന്നു. ഇതിനായി ഒാഹരി ഉടമകളെ പ്രേരിപ്പിച്ചുകൊണ്ടുള്ള മെസേജുകളും മറ്റും നിരന്തരം അയക്കുകയും ചെയ്തിരുന്നു.
ഒാഹരിയൊന്നിന് 54.20 ഡോളറെന്നെ നിരക്കാണ് ഇലൺ മസ്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനേക്കാൾ വളരെ താഴ്ന്ന നിരക്കായ 41.8 ഡോളറിനാണ് ട്വിറ്റർ ഒാഹരികൾ ഇടപാട് നടത്തിയിരുന്നത്. ഒാഹരിയുടമകളുടെ വോട്ടിങിന് ശേഷം ചെറിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.
4400 കോടി ഡോളറിനാണ് ട്വിറ്റർ ഏറ്റെടുക്കാമെന്ന വാഗ്ദാനം കഴിഞ്ഞ ഏപ്രിലിലാണ് ഇലോൺ മസ്ക് മുന്നോട്ടുവെച്ചത്. എന്നാൽ, ട്വിറ്റർ ഉപയോക്താക്കളെ സംബന്ധിച്ച വ്യാജകണക്കുകളാണ് തന്നതെന്ന് പറഞ്ഞ് ഇടപാടിൽ നിന്ന് പിന്നോട്ട് പോകൻ മസ്ക് പിന്നീട് ശ്രമിച്ചു. ഇത് ട്വിറ്ററും ഇലൺ മസ്കും തമ്മിലുള്ള കോടതി നടപടികളിലേക്കാണ് എത്തിച്ചത്. ഇതു സംബന്ധിച്ച് ഇരു കക്ഷികളും തമ്മിലുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. ഒക്ടോബർ 17 ന് കോടതി ഈ കേസ് വിചാരണക്കെടുക്കും.
അതേസമയം, ഒക്ടോബറിൽ മസ്കിന് കീഴിൽ ട്വിറ്ററിന്റെ ട്രയൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.