കൊറോണ വൈറസ് വുഹാൻ ലാബിൽ നിർമിച്ചതെന്ന വാദവുമായെത്തിയ ഗവേഷകയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തു
text_fieldsന്യൂഡൽഹി: കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിർമിച്ചെടുത്തതാണെന്ന ആരോപണവുമായി രംഗത്തെത്തിയ ചൈനീസ് ഗവേഷകയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തു. ചൈനീസ് വൈറോളജിസ്റ്റായ ലി മെങ് യാനിെൻറ അക്കൗണ്ടാണ് ട്വിറ്റർ നീക്കം ചെയ്തത്. കോവിഡ് രോഗബാധക്ക് കാരണമാകുന്ന കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിർമിച്ചതാണെന്നും തെൻ പക്കൽ തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടി ലി രംഗത്തെത്തുകയായിരുന്നു. ഭീഷണിയെ തുടർന്ന് യു.എസിലേക്ക് പലായനം ചെയ്തതായും അവർ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ചയാണ് ലീയുടെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തതെന്ന് ബ്രിട്ടീഷ് ദിനപത്രമായ ഡെയ്ലി മെയിൽ റിപ്പോർട്ട് െചയ്തു. ട്വിറ്ററിെൻറ നയങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് നീക്കം ചെയ്തത്. സംഭവത്തിൽ ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട ട്വീറ്റുകളിൽ മേയ് മുതൽ മുന്നറിയിപ്പ് സന്ദേശം ട്വിറ്റർ നൽകിയിരുന്നു. ട്വിറ്ററിെൻറ നയം ലംഘിക്കുന്ന തരത്തിൽ ലീ ട്വീറ്റ് ചെയ്തിരുേന്നാ എന്ന കാര്യം വ്യക്തമല്ലെന്നും പറയുന്നു.
കൊറോണ വൈറസിെൻറ ഉത്ഭവം എല്ലാവരും കരുതുന്നതുപോലെ ചൈനീസ് ഭക്ഷ്യമാർക്കറ്റല്ലെന്നും വുഹാനിലെ ലാബ് ആെണന്നുമായിരുന്നു ലീയുടെ വാദം. ലൂസ് വിമൻ ടോക്കിലായിരുന്നു ലീയുടെ പ്രതികരണം. ഹോങ്കോങ്ങിലെ പൊതുജനാരോഗ്യ വിഭാഗത്തിൽ വൈറോളജിസ്റ്റായിരുന്ന തനിക്ക് ലോകം മുഴുവൻ കോവിഡ് പടർന്നുപിടിക്കുന്നതിന് മുമ്പുതന്നെ വൈറസിനെ പറ്റി അറിയാമായിരുന്നുവെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായും ലീ വിഡിയോയിൽ പറയുന്നു. എന്നാൽ ചൈനീസ് സർക്കാർ തെൻറ കൈവശമുണ്ടായിരുന്ന രേഖകൾ നശിപ്പിച്ചതായും തന്നെപറ്റി അപവാദങ്ങൾ പ്രചരിപ്പിക്കാൻ ആളുകളെ നിയോഗിച്ചതായും ലീ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.