'ഫ്ലീറ്റ്സ്' സേവനം ട്വിറ്റർ അവസാനിപ്പിക്കുന്നു
text_fieldsന്യൂഡൽഹി: മത്സരം കടുപ്പിച്ച ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയവരെ വെട്ടാൻ കഴിഞ്ഞ വർഷം ട്വിറ്റർ ആരംഭിച്ച ഫ്ലീറ്റ്സ്' സേവനം അടുത്ത മാസം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ട്വിറ്റർ. ആഗസ്റ്റ് മൂന്നിനു ശേഷം ട്വിറ്ററിൽ ഇത് ലഭ്യമാകില്ല.
ഫുൾസ്ക്രീനിൽ ഫോട്ടോകളും വിഡിയോകളും ട്വിറ്റർ പ്രതികരണങ്ങളും സാധാരണ ടെക്സ്റ്റുംവരെ കാണിക്കാനാകുന്ന സേവനമാണ് 'ഫ്ലീറ്റ്സ്'. 24 മണിക്കൂറിനുള്ളിൽ ഇവ സ്വാഭാവികമായും അപ്രത്യക്ഷമാകും. സ്നാപ്ചാറ്റും ഫേസ്ബുക്കും ഈ സേവനം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതായിരുന്നു.
കൂടുതൽ പേർ ട്വിറ്ററിലെത്തി ഉള്ളടക്കം പോസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയതെങ്കിലും നിലവിലെ ഉപയോക്താക്കൾ മാത്രമാണ് പ്രയോജനപ്പെടുത്തുന്നതെന്ന് കമ്പനി അറിയിച്ചു. നിലവിൽ ട്വീറ്റ് ചെയ്യുന്നവർ കൂടുതൽ വ്യക്തത ലഭിക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്.
സേവനം തുടങ്ങുേമ്പാൾ പ്രതിദിന ഉപയോക്താക്കളുടെ എണ്ണം 31.5 കോടിയിലെത്തിക്കുകയെന്നതായിരുന്നു ട്വിറ്റർ ലക്ഷ്യം. 2023 ആകുേമ്പാഴേക്ക് വരുമാനം ഇരട്ടിയാക്കലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.