വെസ്റ്റ്ബാങ്കിൽ സിനഗോഗ് തകർന്ന് രണ്ട് മരണം; 100ലേറെ പേർക്ക് പരിക്ക്
text_fieldsജറൂസലം: ഇസ്രായേൽ കൈയേറി ജൂത കുടിയേറ്റ മേഖലയാക്കിയ ഫലസ്തീനിലെ ഗിവത് സീവിൽ നിർമാണത്തിലിരുന്ന ജൂത ആരോധനാലയമായ സിനഗോഗ് തകർന്ന് രണ്ട് വിശ്വാസികൾ മരണപ്പെട്ടു. 100ലേറെ പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ ദേശീയ ആംബുലൻസ് സർവിസ് വിഭാഗം അറിയിച്ചതായി റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്്തു.
അധിനിവേശ വെസ്റ്റ്ബാങ്കിലെ ജൂത വാസസ്ഥലത്ത് നിർമ്മാണത്തിലിരുന്ന സിനഗോഗിന്‍റെ ഗ്രാൻഡ്സ്റ്റാൻഡ് ഇടിഞ്ഞുവീഴുകയായിരുന്നു. ജൂത ആഘോഷദിനങ്ങളായ ഷാവൂത്തിനോടനുബന്ധിച്ച് 650 വിശ്വാസികൾ സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് വക്താവ് പറഞ്ഞു. ആംബുലൻസുകളും സൈനിക ഹെലികോപ്റ്ററുകളും പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചു.
ഗ്രാൻഡ്സ്റ്റാൻഡ് തകർന്ന് വിശ്വാസികളുടെ ദേഹത്ത് പതിക്കുകയായിരുന്നു. പ്രാണരക്ഷാർഥം ഓടിരക്ഷപ്പെടുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ നിലത്തുവീണു. ഇവർക്ക് ചവിേട്ടറ്റതാണ് പരിക്കേറ്റവരുടെ എണ്ണം വർധിക്കാനിടയായത്.
ഭാഗികമായി നിർമിച്ച സിനഗോഗിലാണ് പരിപാടി നടന്നത്. കെട്ടിടത്തിന് പെർമിറ്റ് ഉണ്ടായിരുന്നിെല്ലന്നും സുരക്ഷ മുൻകരുതൽ സ്വീകരിച്ചിരുന്നില്ലെന്നും അഗ്നിശമന സേനയും പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. കെട്ടിടം സുരക്ഷിതമല്ലെന്ന് ഔദ്യോഗിക മുന്നറിയിപ്പ് നൽകിയിരുന്നതായി മേയർ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് വടക്കൻ ഇസ്രായേലിൽ ജൂതപുരോഹിതന്‍റെ സമാധിസ്ഥലത്ത് തിക്കിലും തിരക്കിലും 45 പേർ മരിച്ചിരുന്നു. ഗിവത് സീവിൽ നടന്ന അപകടത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുമെന്ന് ജറുസലം പൊലീസ് മേധാവി ഡോറോൺ ടർഗമാൻ മാധ്യമങ്ങേളാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.