കറാച്ചിയിൽ ഫാക്ടറിക്ക് തീവെച്ച് 287 പേരെ കൊലപ്പെടുത്തിയ രണ്ടുപേർക്ക് വധശിക്ഷ
text_fieldsകറാച്ചി: ഉടമ പണം നൽകാത്തതിനെ തുടർന്ന് തുണിഫാക്ടറിക്ക് തീകൊളുത്തി 287 പേരുടെ മരണത്തിന് കാരണക്കാരായ രണ്ടുപേർക്ക് ഭീകരവിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. 2012 സെപ്റ്റംബറിൽ ബാൽദിയ ഫാക്ടറിക്ക് തീകൊളുത്തിയ മുത്തഹിദ ഖൗമി മൂവ്മെൻറ് (എം.ക്യു.എം) പ്രവർത്തകരായ സുബൈർ, അബ്ദുൽ റഹ്മാൻ എന്നിവരെയാണ് വധശിക്ഷക്ക് വിധിച്ചത്. അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ആഭ്യന്തരമന്ത്രി റഉൗഫ് സിദ്ദീഖി അടക്കം നാലുപേരെ കോടതി വെറുതെവിട്ടു.
എം.ക്യു.എം പ്രവർത്തകർക്ക് സൗകര്യംചെയ്തു നൽകിയ നാല് ഗേറ്റ് കീപ്പർമാരെയും കുറ്റക്കാരായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശദ വിധി പ്രഖ്യാപിച്ചിട്ടില്ല.ഫാക്ടറി സംരക്ഷിക്കാൻ ഉടമയിൽനിന്ന് 25 കോടി പാകിസ്താൻ രൂപയാണ് എം.ക്യു.എം ആവശ്യെപ്പട്ടത്.
പാകിസ്താനിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായി മാറിയ ബാൽദിയ തീവെപ്പോടെ കറാച്ചിയിലും സിന്ധിലും ശക്തമായ സാന്നിധ്യമായിരുന്ന എം.ക്യു.എം പലതായി പിളരുകയും ശക്തിയല്ലാതായി മാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.